എന്റെ ജീവിതം എന്റെ രതികൾ
അവളുടെ കൈയ്യിലാണേൽ കൈയിൽ ഒരു നോക്കിയ ഫോണേയുള്ളൂ എന്ന് പറഞ്ഞു. അതിൽ ആണ് സിം ഇട്ട് നാട്ടിലേക്ക് വിളിക്കാറുള്ളത്. നാട്ടിലെ കാര്യങ്ങളൊന്നും അവൾക്കറിയില്ല എന്നും പറഞ്ഞു.
ദേവിക പോയതോടെ പെണ്ണുങ്ങളുടെ തലൈവി കാവ്യയായി. അവൾ സ്വയം ആയതല്ല പെൺകുട്ടികൾ കൂട്ടമായി തീരുമാനിച്ചതായിരുന്നു..
ദേവികയുടെ കൂട്ടുകാരികളൊക്കെ കാവ്യടെ കൂടെ കൂടി.
എനിക്ക് എന്തോപോലെ തോന്നിത്തുടങ്ങി. ഒരു എതിരാളി ഇല്ലാത്തത് കൊണ്ടും, വഴക്ക് കൂടാൻ ക്ലാസ്സിൽ ഒരാൾ ഇല്ലാത്തത് കൊണ്ടും കോളേജിൽ പോകാൻ തന്നെ ബോറടിച്ചുതുടങ്ങി.
അങ്ങനെ ശനിയാഴ്ച ആയി.
അപ്പോഴാണ് കാവ്യ വിളിച്ചത്.
“ദേവികയെക്കുറിച്ച് ഒരറിവും ഇല്ലല്ലോടാ.
അവൾ എവിടെ പോയേക്കുവാ.
അന്ന് പറഞ്ഞപോലെ ഇനി കോളേജിലേക്ക് വരില്ല എന്ന് പറഞ്ഞു പോയതല്ലേ.
നിനക്ക് ഒന്ന് അന്വേഷിച്ചൂടെ ”
“അവൾ പോയത് നല്ല കാര്യം എന്ന് വെച്ച് ഇരിക്കുന്ന എന്നോടാണോ അവളെക്കുറിച്ചു അന്വേഷിക്കാൻ പറയണേ..ഒന്ന് പോയേടി ”
“ഞാൻ ഒരു പെണ്ണായിപ്പോയി, ഇല്ലേ ഞാൻ പോയേനെ അവളുടെ നാട്ടിലേക്ക്.
നീ ഒക്കെ എന്ത് മനുഷ്യനാടെ.
അവൾ നമ്മുടെ കൂടെ ഇത്രയും നാൾ ഉണ്ടായിരുന്നതല്ലെ ”
“എന്തൊ എനിക്ക് പോകണമെന്നില്ല ”
“എടാ.. അവൾ അന്ന് ഓണത്തിന് നിന്നോട് സ്നേഹത്തോടെ അല്ലെ മിണ്ടാൻ വന്നത്. നീ അല്ലെ വലിച്ചു കിറിയത്. (തുടരും )