എന്റെ ജീവിതം എന്റെ രതികൾ
കോളേജ് വീണ്ടും തുറന്നു . ഞങ്ങൾ എല്ലാവരും കോളേജിലെത്തി. പക്ഷെ ദേവിക മാത്രം വന്നിട്ടില്ലായിരുന്നു.
ഇന്റേണൽ പേപ്പർ ഒക്കെ കിട്ടിത്തുടങ്ങി. രാജീവ് മൂന്നിനത്തിൽ തോറ്റു. എനിക്ക് ആണേൽ എല്ലാത്തിനും ഫുൾ മാർക്ക് ആയിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ചത് വേറെ ഒന്നായിരുന്നു. ദേവികക്കും ഫുൾ മാർക്ക് ആയിരുന്നു.
അതും ഞാൻ അശ്ചര്യപ്പെട്ടത് ഞാൻ പണി കൊടുത്ത ദിവസം എഴുതിയ പേപ്പറിന് വരെ അവൾ ഫുൾ മാർക്ക് വാങ്ങി എന്ന് കേട്ടപ്പോഴാണ്.
കാവ്യയെ കുറിച്ചും പറയാനില്ല. അവൾക്കും നല്ല മാർക്കാണ്. പക്ഷേ എന്റെയും ദേവികയുടെയും മാർക്കിന് അടുത്ത്പോലും ആരും വന്നിട്ടില്ലായിരുന്നു.
അങ്ങനെ ആ ദിവസം കഴിഞ്ഞുപോയി. രാജീവ് മാത്രം അല്ലായിരുന്നു തോറ്റത് കൂടെ അമലും ഉണ്ടായിരുന്നു. ബാക്കിയുള്ളവർക്കൊക്കെ നല്ല മാർക്ക് തന്നെ ഉണ്ടായിരുന്നു.
അങ്ങനെ ഒരു ആഴ്ച അങ്ങോട്ട് കഴിഞ്ഞു. അപ്പോഴേക്കും ഞങ്ങളുടെ ക്ലാസ്സിൽ ഒരു ചർച്ച തുടങ്ങിയിരുന്നു ദേവിക ഇത് വരെ വന്നിട്ടില്ലാ.. എന്താണ് കാരണം എന്ന് ആർക്കും അറിയില്ല.. ഫോൺ വിളിച്ചാൽ കിട്ടുന്നുമില്ല.
ഗൗരിയോട് ചോദിച്ചപ്പോൾ അവളുടെ പഴയ ഫോണിൽ ആയിരുന്നു വാട്സ്ആപ്പ് അവൾ ഉപയോഗിച്ചുകൊണ്ടിരുന്നത്. അവൾ പോകുന്നതിന് മുൻപ് ഫോൺ തിരിച്ചു തന്നുവെന്ന്.