എന്റെ ജമീലാത്ത എന്റെ അയൽവാസി
ഇത്തക്കു ദേഷ്യവും നാണവും വരുന്നുണ്ട്. എങ്കിലും അവർ മിണ്ടാതെ യിരുന്നു.
“അങ്കിളിന് ആന്റിയോട് ആ അപ്പത്തിന്റെ പേര് ചോദിക്കാമായിരുന്നില്ലേ.”
“അത് ചോദിക്കാൻ മറന്നു. സാരമില്ല ഇനിയും ആ ആന്റി എനിക്ക് തരാതിരിക്കില്ല, അപ്പോൾ ഞാൻ മറക്കാതെ ചോദിക്കാം. “
“ശരി അങ്കിൾ..”, എന്ന് പറഞ്ഞിട്ട് അവൾ
വേറെ എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ സാജിദ അവളെ തൊട്ടിട്ട് പറഞ്ഞു. “മതി കിണുങ്ങിയത് മിണ്ടാതെ ഇരിക്കവിടെ..”
അതോടെ മോൾ മിണ്ടാതെ ഇരുന്നു.
സ്ഥലം എത്തി. അവർ ഇറങ്ങി.
“താങ്ക്സ് അങ്കിൾ..” എന്ന് പറഞ്ഞ് മോൾ ടാറ്റ പറഞ്ഞു.
ഇത്ത കണ്ണ്മിഴിച്ചു എന്നെ ഒന്ന് നോക്കി.
ഞാൻ ഇത്തയെ നോക്കി കണ്ണടച്ചു കാണിച്ചിട്ട് ചിരിച്ചു.
ഇത്ത “ഉം..” എന്ന് പറഞ്ഞു എന്തോ പിറുപിറുത്തോണ്ടുപോയി.
അന്ന് രാത്രി പത്ത് മണി കഴിഞ്ഞപ്പോൾ ഇത്തയുടെ കോൾ വന്നു.
സേവ് ചെയ്ത നമ്പറായതിനാൽ ആളെ മനസ്സിലായെങ്കിലും, മനസ്സിലാവാത്ത പോലെ ചോദിച്ചു..
“ഹലോ.. ആരാ..”
“നിന്റെ ബാപ്പ..”
“എന്തെ ബാപ്പ ? വോയിസ് ഒക്കെ മാറിയല്ലോ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ?”
“മതി സമീറേ.. , നിന്റെ വളിച്ച കോമഡി കേൾക്കാനല്ല ഞാൻ വിളിച്ചത്..”
“പിന്നെ ?”
“നിനക്ക് നാണവും മാനവുമൊന്നും ഇല്ലേ? മോളോട് രാവിലെ നീ എന്താ പറഞ്ഞത്?”
“എന്ത് പറഞ്ഞു ?”