എന്റെ ജമീലാത്ത എന്റെ അയൽവാസി
സംഭവം കഴിഞ്ഞ നാലാം ദിവസം രാവിലെ സമയം 10. 30 ആയിക്കാണും, ഇത്തയും മക്കളും എവിടെയോ പോകാൻവേണ്ടി ഒരുങ്ങി നിൽക്കുന്നത് കണ്ടു.
ഞങ്ങളുടെ വീടുകൾ ഉൾ ഭാഗത്തായത്കൊണ്ട് മെയിൻ റോഡിൽ എത്താൻ ഒരു കിലോമീറ്ററോളം നടക്കണം. അത്കൊണ്ട് സാധാരണ എല്ലാവരും ചെയ്യുന്നത് ടൗണിൽനിന്നും വരുന്ന ഓട്ടോയുടെ റിട്ടേൺ ട്രിപ്പിനെ ആശ്രയിക്കലാണ്. അതിന് കാത്ത് നിൽക്കേണ്ടിവരും. അവർ അങ്ങനെ നിൽക്കുകയാണ്.
അവരെ കണ്ടപ്പോൾ തന്നെ പെട്ടെന്നു ഡ്രസ്സ് ഒക്കെ ധരിച്ചു ഞാൻ റെഡിയായി നിന്നു .
ഇത്തയും മക്കളും ഗേറ്റിന് പുറത്തു ഇറങ്ങി ഓട്ടോ കാത്ത് നിൽക്കേ ഞാൻ കാർ എടുത്ത് പുറത്തേക്കിറങ്ങി.
ഇത്തയുടെ അടുത്ത് കൊണ്ട്പോയി നിർത്തി. എന്നെ കണ്ടപ്പോൾ ഇത്ത മുഖം തിരിച്ചുനിന്നു.
ഇത്തയുടെ മൂത്ത മോളോട് ഞാൻ ചോദിച്ചു
“എങ്ങോട്ടാ മോളു..”
“ആന്റിയുടെ വീട്ടിൽ പോണു..”
“അതെയോ.. ആന്റിയുടെ വീട് എവിടെയാ..”
അവൾ സ്ഥലം പറഞ്ഞു
എനിക്കാ സ്ഥലം മനസ്സിലായി. ടൗണിൽ നിന്ന് ഒരു നാല് കിലോമീറ്ററോളം പോണം.
” ഞാൻ ആ വഴിക്കാണ് പോവുന്നത്. ഞാൻ ഡ്രോപ്പ് ചെയ്യാം വാ…”
ഇത്ത അപ്പോളും എന്റെ മുഖത്തേക്ക് നോക്കാതെ താഴെ നോക്കി നിൽക്കുകയാണ്.
“വാ ഉമ്മ.. അങ്കിളിന്റെ കൂടെ പോവാം ” എന്ന് മകൾ പറഞ്ഞു. എന്നിട്ടവൾ കാറിന്റെ ഫ്രണ്ട് ഡോർ തുറക്കാൻ ശ്രമിച്ചു. ഞാൻ ലോക്ക് ഓപ്പണാക്കി.