എന്റെ ഗ്രേസി ചേച്ചി
കുറച്ചുകൂടെ നടന്നപ്പോൾ നല്ല മഴപെയ്തു കുട ഇല്ലായിരുന്നത്കൊണ്ട് കുറച്ച് ഉയർന്ന ഒരു സ്ഥലത്ത് കയറി…
മഴ കുറഞ്ഞപ്പോൾ വീണ്ടും നടക്കാൻ വേണ്ടി റോഡിലേക്ക് ഇറങ്ങിയതും കുഴിയിലേക്ക് ഇറങ്ങിയപോലെയായിരുന്നു…
മുട്ടുവരെ വെള്ളം..
വീട്ടിലേക്ക് ഇനി വലിയ ദൂരമില്ലാത്തത് കൊണ്ട് മുന്നോട്ട് പോകാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു… നടക്കുന്തോറും വെള്ളം കൂടിവന്നു.. വയറിന് മേലെ വെള്ളം ആയപ്പോൾ ഞങ്ങൾ വീട്ടിലെത്തി
വീടിന്റെ തറക്ക് നല്ല ഉയരം ആയതുകൊണ്ട് അകത്തേക്ക് മുട്ടിനു താഴെ വരെ വെള്ളം ആയുള്ളൂ…
വീട്ടിൽ കേറിയതും ചേച്ചി മരുന്നെടുത്ത് പെട്ടന്ന് വരാം എന്ന് പറഞ്ഞു അകത്തേക്ക് കേറി….
ഞാൻ വെള്ളം വരുന്നത് നോക്കി നിന്നു… നോക്കി നിൽക്കുമ്പോഴാണ് വെള്ളം കേറിവരുന്നത് മലയിടുക്കിൽ നിന്ന് വെള്ളം കുത്തിയൊഴുകുന്ന പോലെ ഇടവഴിയിലൂടെ അതിവേഗം വെള്ളം കേറികൊണ്ടിരുന്നു…
എത്രയും പെട്ടന്ന് പോയില്ലേൽ നീന്തേണ്ടിവരും… സമയം സന്ധ്യയായി.
ഞാൻ ചിന്തിച്ചു കൂട്ടിയപ്പോൾ തോമസ് ചേട്ടൻ ഫോൺ ചെയ്തു…
“ഡാ ! നിങ്ങളിറങ്ങിയോ???
“ഇല്ല ചേച്ചി അകത്തു നോക്കുന്നുണ്ട് കിട്ടിയാൽ അപ്പൊ ഇറങ്ങും. !!”….
” എന്നാ ഒരു കാര്യം ചെയ്… ഇങ്ങോട്ട് വരണ്ട… ഇവിടെയും വെള്ളം കേറുന്നുണ്ട് ഞങ്ങളോട് സ്കൂളിലേക്ക് പോകാൻ പറഞ്ഞു… ”
One Response