എന്റെ ഗ്രേസി ചേച്ചി
വെള്ളം കയറി വീടുകൾ നിറയാൻ തുടങ്ങി….. അടുത്തുള്ള എല്ലാ വീടുകളിലും വെള്ളം കയറി…
പലരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്തുടങ്ങി. എന്റെ അമ്മാവന്റെ വീട് നല്ല പൊക്ക പ്രദേശത്താണ്. ഞങ്ങൾ അങ്ങോട്ട് മാറാൻ തീരുമാനിച്ചു.
തോമസ് ചേട്ടന്റെ കുടുംബത്തേയും വിളിച്ചോളാൻ അമ്മാവൻ പറഞ്ഞു.
അങ്ങനെ ഞങ്ങൾ അങ്ങോട്ട് പോയി.
നല്ല മഴയത്താണ് ഞങ്ങൾ പോകുന്നത്. പലയിടത്തും മുട്ടോളം വെള്ളമായി.
കുറെ ചെന്നപ്പോഴാണ് കുട്ടിയുടെ മരുന്ന് എടുക്കാൻ വിട്ടു പോയ കാര്യം ഗ്രേസി ചേച്ചി ഓർത്തത്. മുത്ത കുട്ടിക്ക് ഇടയ്ക്കിടയ്ക്ക് ശ്വാസം മുട്ടൽ വരും.. അത് കൊണ്ട് മരുന്ന് കൈയ്യിൽ ഇല്ലാതെ പറ്റില്ല.
കുഞ്ഞിനെ തോമസ് ചേട്ടനെ ഏല്പിച്ച് മരുന്നെടുക്കാൻ ചേച്ചി വീട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ ഗ്രേസി തനിച്ച് പോവണ്ട.. രമേഷേ നീയും കൂടെ ചെല്ല് എന്ന് പറഞ്ഞ് അച്ഛൻ എന്നെയും ചേച്ചിക്കൊപ്പം വിട്ടു.
ചേട്ടൻ പിള്ളാരെയും കൊണ്ട് എന്റെ വീട്ടുകാരോടൊപ്പം അമ്മാവന്റെ വീട്ടിലോട്ട് പോയി.
ഞങ്ങൾ തിരിച്ചു നടന്നു.. കാൽപ്പാദം വരെയേ വെള്ളം ഉണ്ടായിരുന്നുള്ളു അതുകൊണ്ട് പ്രശ്നമില്ലായിരുന്നു…
ഞങ്ങൾ തിരിച്ചു നടക്കുന്തോറും വെള്ളം വളരെ കുറഞ്ഞ അളവിൽ കൂടിവന്നു.. പക്ഷെ അതത്ര പേടിക്കാനുള്ളതായി തോന്നിയില്ല…
One Response