ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ലക്ഷ്മീം പാര്‍വ്വതീം ഭവാനീം ഒന്നും അല്ല!”
“എഹ്? അല്ലേ? പിന്നെ?”
“അവിടെയല്ലേ ട്വിസ്റ്റ്!”
“ട്വിസ്റ്റോ?എന്ത് ട്വിസ്റ്റ്?”
“എന്റെ മമ്മി മമ്മീടെ പുന്നാരമോന്റെ ചങ്ക് ഫ്രണ്ടിന്റെ മനസ്സിളക്കിയ പെണ്ണിന്റെ പേരോ വയസ്സോ ജാതിയോ മതമോ അഡ്രസ്സോ മൊബൈല്‍ നമ്പറോ മെയില്‍ ഐഡിയോ പിന്‍കോഡോ ഒന്നും അവനറിയില്ല. ജസ്റ്റ് ഒരു ദിവസം കണ്ടു. കണ്ടപാടെ ആളങ്ങ് സ്വപ്നലോകത്തും ആയി. ഇപ്പോള്‍ ചോരയ്ക്ക് തീപിടിച്ച പോലത്തെ പ്രേമമാ…അവളെപ്പറ്റി മാത്രേ ഉള്ളൂ അവന് വിചാരം..! വേറെ ഏതോ ലോകത്ത് കേറിയ പോലെയാ!”
തുടര്‍ന്ന് അവന് ഋഷി അവളെ കണ്ടുമുട്ടിയ സാഹചര്യം വിവരിച്ചു.എല്ലാം കേട്ട് കഴിഞ്ഞ് അവള് പുഞ്ചിരിച്ചു.
“അയ്യോടാ! അത് മോശമായല്ലോ! ഇനിയെങ്ങനാ ആ കുട്ടി അവളെ കാണുന്നെ?”
“അതാ ഇപ്പം എന്റെം പ്രോബ്ലം. അതോര്‍ത്തിട്ട് എനിക്കും ഒരു സമാധാനം ഇല്ല. അവനാകെ നീറി കത്തിനിക്കുവാ…എന്തായാലും അവന്റെ മുമ്പിലേക്ക് അവളൊന്ന് പെട്ടെന്ന് വന്നാ മതിയാരുന്നു!”
“അത് കൊള്ളാല്ലോ! ഞാന്‍ ആദ്യമായിട്ടാ ഇങ്ങനെ ഒരു ലവ് സ്റ്റോറി കേക്കുന്നെ! ഇങ്ങ് വരട്ടെ. ഞാന്‍ ചോദിക്കുന്നുണ്ട്!”
“എന്റെ പൊന്ന് മമ്മി വേണ്ട!”
ഡെന്നീസ് പെട്ടെന്ന് പറഞ്ഞു.
“ഒരു കുഞ്ഞുപോലും അറിയാന്‍ പാടില്ലെന്ന് പറഞ്ഞ് എന്നോട് സത്യം ചെയ്യിച്ചെക്കുവാ അവന്!”