അവിചാരിത അനുഭവങ്ങൾ !!
ജൂലി ഇഷ്ട്ടക്കേട് പ്രകടിപ്പിച്ചു.
“ശരി, ഇനി ഒരു കാര്യവും അവളോട് ഞാൻ പറയില്ല, പോരെ?”
“കണ്ടോ.. കണ്ടോ…!!”
സാന്ദ്ര ചിണുങ്ങി.
അവള്‍ അങ്ങനെ ചിണുങ്ങിയത് കണ്ടപ്പോ എനിക്ക് അവളോട് ഇഷ്ടം കൂടുകയാണ് ചെയ്തത്.
“എന്നോട് ഒരു കാര്യവും പറയില്ല എന്നു പറയുമ്പോ, എന്നോട് സംസാരിക്കില്ല എന്നു തന്നെയല്ലേ ഉദ്ദേശിക്കുന്നത്…?”
സാന്ദ്ര എന്റെ വാക്കുകളെ വ്യാഖ്യാനിച്ചു.
ഉടനെ അവളെ നോക്കി ഞാൻ കൈ കൂപ്പി ക്കൊണ്ട് പറഞ്ഞു,
“എനിക്ക് നിന്നോട് പിണക്കവും ഇല്ല, ദേഷ്യവും ഇല്ല. എനിക്ക് അല്‍പ്പം സ്വൈര്യം തന്നാല്‍ മാത്രം മതി.”
ഉടനെ അവർ മൂന്നുപേരും ചിരിച്ചു. സാന്ദ്രയുടെ വിഷമം അല്‍പ്പം മാറിയതും ഞാൻ മനസ്സിലാക്കി.
“പിന്നേ ബസ്സിലും മറ്റും പോകുന്നതിനേക്കാൾ സാമേട്ടന്റെ കൂടെ അവള്‍ കൂടുതൽ സുരക്ഷിതയായിരിക്കും. അതുകൊണ്ട് തമാശയ്ക്ക് പോലും ഓരോന്ന് പറഞ്ഞ് അവളെ കരയിക്കരുത്.”
ജൂലി അപേക്ഷിച്ചു.
ഉടനെ ജൂലിയേയും നോക്കി ഞാൻ കൈ കൂപ്പി. എന്നിട്ട് കീഴടങ്ങിയ ഭാവത്തില്‍ എന്റെ കസേരയില്‍ ഞാൻ ഇരുന്നു. സാന്ദ്ര ഉടനെ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചിട്ട് കഴിക്കാൻ തുടങ്ങി. [ തുടരും ]