അവിചാരിത അനുഭവങ്ങൾ !!
ഉടനെ അമ്മായിയുടെ മുഖം വല്ലാണ്ടായി.
“നിങ്ങൾ ശല്യമൊന്നുമല്ല. എപ്പോഴും നിങ്ങൾ ഞങ്ങടെ കൂടെ ഉണ്ടാവണം എന്നാണ് എന്റെയും ജൂലിയുടെയും ആഗ്രഹം.. അതുകൊണ്ട് അമ്മായി വെറുതെ അനാവശ്യ കാര്യങ്ങളെ ചിന്തിച്ച് ഞങ്ങളെയും വിഷമിപ്പിക്കരുത്.”
ഉടനെ അമ്മായിയുടെ മുഖം തെളിഞ്ഞു. ക്ഷമാപണം നടത്തും പോലെ എന്റെ കണ്ണില്‍ നോക്കി രണ്ടു കൈയും മാറില്‍ ചേര്‍ത്തു.
“അവളെ കൂടെ കൂട്ടിലെന്ന് സാമേട്ടൻ എന്തിനാ പറഞ്ഞത്…?”
ജൂലി എന്നോട് ചോദിച്ചു. സാന്ദ്ര ചുണ്ട് കോട്ടിക്കൊണ്ട് എന്നെ തന്നെ നോക്കിയിരുന്നു.
“അവളുടെ ഫ്രണ്ട്സിനൊക്കെ സ്കൂട്ടി ഉണ്ട്. ഇവളേയും ഡ്രൈവിങ് സ്കൂളിൽ വിടാമെന്ന് പറഞ്ഞതിന്, അവള്‍ക്ക് താല്പര്യമില്ല പോലും. അതുകൊണ്ട് ദേഷ്യത്തില്‍ ഞാൻ അങ്ങനെ പറഞ്ഞുപോയി. പിന്നെ ദേഷ്യം പിടിപ്പിക്കാനാ അവളോട് ഞാൻ പിണങ്ങിയരുന്നത്”
ഞാൻ പറഞ്ഞത് കേട്ട് സാന്ദ്ര വായും പൊളിച്ചിരുന്നു. പക്ഷേ മാസങ്ങൾക്ക് മുമ്പ് സാന്ദ്രയോട് ഞാൻ പലവട്ടം ഡ്രൈവിംഗിന്റെ കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. വണ്ടി ഓടിക്കാന്‍ താല്‍പര്യം ഇല്ലെന്ന് തന്നെയാ അവൾ മറുപടി പറഞ്ഞത്.
തല്‍കാലം എന്റെ ഭാര്യയുടെ ചോദ്യം ചെയ്യലിൽനിന്നും രക്ഷപ്പെടാനായി ആ സംഭവത്തെ ഇപ്പോൾ ഞാൻ എടുത്തിട്ടു എന്നേയുള്ളു.
“അതൊക്കെ ഓടിക്കുന്നത് അവള്‍ക്ക് പേടിയാണെന്ന് സാമേട്ടനും അറിയാവുന്നതല്ലെ, പിന്നെന്തിനാ അവളെ നിര്‍ബന്ധിക്കുന്നത്?.”