അവിചാരിത അനുഭവങ്ങൾ !!
“ഞാനും ചോദിക്കാന്‍ ഇരിക്കുവായിരുന്നു..!!”
ജൂലിയും ഞങ്ങളെ ചോദ്യ ഭാവത്തില്‍ നോക്കി.
“ഒരു കാര്യവും ഇല്ലാതെ സാമേട്ടൻ എന്നോട് പിണങ്ങി ഇരിക്കുവാ..! അതുപോലെ തൊട്ടതിനും പിടിച്ചതിനും ഒക്കെ മുഖവും വീർപ്പിച്ചിരിക്കും.”
സാന്ദ്ര പെട്ടെന്ന് കരഞ്ഞു പോയി.
അവൾ കരയുന്നത് കണ്ടതും ഞാൻ ഒന്ന് വിരണ്ടു.
ഒന്നും മനസ്സിലാവാതെ അമ്മായിയും ജൂലിയും എന്റെ മുഖത്തേക്ക് നോക്കി.
“അതൊന്നും പോരാഞ്ഞിട്ട് നാളെ മുതൽ സാമേട്ടൻ എന്നെ കൂടെ കൂട്ടില്ല എന്നും പറഞ്ഞു.”
സാന്ദ്ര ഏങ്ങലടിച്ചു.
ഞാൻ കുറ്റബോധത്തോടെ തലയും താഴ്ത്തിയിരുന്നു.
“ചേട്ടൻ എന്തിനാ അവളോട് പിണങ്ങി ഇരിക്കുന്നത്? കൂടെ കൂട്ടില്ലെന്നും എന്തിനാ അവളോട് പറഞ്ഞത്..?!”
ജൂലി മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു. അമ്മായി വിഷമത്തോടെ എന്നെ നോക്കി.
“ഞങ്ങളിവിടെ ശല്യമായി തുടങ്ങിയോ, മോനേ..?!”
നിറഞ്ഞ കണ്ണുകളോടെ അമ്മായി ചോദിച്ചതും ഞാൻ ഞെട്ടിപ്പോയി.
അമ്മായിയുടെ ചോദ്യം കേട്ട് ജൂലി അവളുടെ അമ്മയെ ദേഷ്യത്തില്‍ നോക്കി.. സാന്ദ്രപോലും കരച്ചില്‍ നിർത്തി വിഷമത്തോടെ അവളുടെ അമ്മയെ നോക്കിയിരുന്നു.
“അമ്മായി എന്തൊക്കെയാ ഈ പറയുന്നത്..?”
ഞാൻ എഴുനേറ്റ് നിന്നുകൊണ്ട് സങ്കടത്തിൽ ചോദിച്ചു.
“അത്ര കൊള്ളരുതാത്തവൻ എന്നാണോ നിങ്ങളെന്നെ മനസ്സിലാക്കി വച്ചിരിക്കുന്നത്..?!”