അവിചാരിത അനുഭവങ്ങൾ !!
“നി എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷേ ഞാൻ നിന്നോട് എന്തെങ്കിലും തെറ്റു കാണിച്ചു പോകുമോ എന്നാണ് എന്റെ ആകുലത. അതുകൊണ്ട് നാളെത്തൊട്ട് നീ ബസ്സില്‍ പോയാമതി.. ഇല്ലെങ്കില്‍ ഓട്ടോ വല്ലതും ഞാൻ അറേഞ്ച് ചെയ്യാം…, കൂടാതെ, ഇനി ഞാൻ കാരണം ആരുടെ മുന്നിലും നിനക്ക് നാണം കെടേണ്ടിയും വരില്ല… നിന്റെ തൊലിയും ഞാൻ കാരണം ഉരിഞ്ഞു പോകത്തുമില്ല.”
ഞാൻ പറഞ്ഞത് കേട്ടിട്ട് സാന്ദ്ര വിറങ്ങലിച്ചിരുന്നു.
ഞാൻ വേഗം എഴുന്നേറ്റ് ഹാളിലേക്ക് വന്നു. ടിവി ഓണാക്കി സോഫയിലിരുന്നു..
ഞാൻ കുടിച്ച ഗ്ളാസും പലഹാര പ്ലേറ്റും കൊണ്ട് സാന്ദ്ര കിച്ചനിൽ പോയിട്ട് പെട്ടെന്നു തന്നെ തിരികെയും വന്നു. ശേഷം സോഫയിൽ ഇരുന്നുകൊണ്ട് അവളെന്നെ ദയനീയമായി നോക്കി. പക്ഷെ ഞാൻ അവളെ മൈന്റ് ചെയ്തില്ല. എപ്പോഴത്തേയും പോലെ അവളുടെ മടിയിലും കിടന്നില്ല.
“സാമേട്ടാ..!!”
വിഷമത്തോടെ അവൾ വിളിച്ചതും ഞാൻ എഴുന്നേറ്റ് എന്റെ റൂമിൽ പോയി കിടന്നു. ഉടനെ ഉറങ്ങുകയും ചെയ്തു.
ജൂലി വന്ന് എന്നെ കഴിക്കാൻ എണീപ്പിച്ചതും ഞാൻ കഴിക്കാൻ ചെന്നിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴും ഞാൻ സാന്ദ്രയുടെ മുഖത്ത് നോക്കിയില്ല.
“നിങ്ങൾ രണ്ടും പിണക്കത്തിൽ ആന്നോ…?”
സാന്ദ്രയേയും എന്നെയും സംശയത്തോടെ മാറിയും തിരിഞ്ഞും നോക്കിക്കൊണ്ട് അമ്മായി ചോദിച്ചു.