അവിചാരിത അനുഭവങ്ങൾ !!
അവളുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനായി മേശപ്പുറത്ത് നിന്നും ന്യൂസ് പേപ്പർ എടുത്തു നിവർത്തി, എന്നിട്ട് അതില്‍തന്നെ ഞാൻ നോക്കിയിരുന്നു.
“ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ ദേഷ്യം..?!”
ന്യൂസ് പേപ്പർ പിടിച്ചു വാങ്ങിക്കൊണ്ട് അവള്‍ വിഷമത്തോടെ ചോദിച്ചു.
ഞാൻ ഒരു നെടുവീര്‍പ്പോടെ പടിവാതില്‍ക്കല്‍ ഒന്ന് നോക്കി.
“കിച്ചനിൽ അവർ രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കുവാന്ന്, ഇപ്പൊ ഇവിടേക്കാരും വരില്ല.”
എന്റെ മനസ്സ് വായിച്ചത് പോലെ അവള്‍ പറഞ്ഞിട്ട് പിന്നെയും ചോദിച്ചു,
“ഇനി പറ സാമേട്ടാ. ഇന്നലെ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാണോ എന്നോടിങ്ങനെ ദേഷ്യം കാണിക്കുന്നത്..?”
“നി അങ്ങനെ പറഞ്ഞത് കൊണ്ടൊന്നുമല്ല എനിക്ക് ദേഷ്യം.. കൂടാതെ നിന്നോടല്ല എനിക്ക് ദേഷ്യം.”
ഞാൻ കണ്ണില്‍ നോക്കി പറഞ്ഞു.
“പിന്നേ..!?”
“നിന്നെ കുറിച്ച് തെറ്റായ ചിന്തകൾ എന്റെ മനസ്സിൽ ഉണ്ടെന്ന നിന്റെ സംശയം സത്യമായിരുന്നു. അതുകൊണ്ടാണ് എനിക്ക് ദേഷ്യം…., എന്നോട് തന്നെയാണ് എന്റെ ദേഷ്യവും. പിന്നെ നി ഭയക്കുന്നത് പോലെ എന്റെ മനസ്സ് വെറും ചീത്തയാണ്, സാന്ദ്ര…, ഞാൻ വെറും ചെറ്റയാണ്…, കാണുന്ന പെണ്ണുങ്ങളോടൊക്കെ ഞാൻ ഒലിപ്പിച്ചു കൊണ്ടും നടക്കും…,”
ഞാൻ കാര്യമായി തന്നെ പറഞ്ഞിട്ട് തുടർന്നു,