അവിചാരിത അനുഭവങ്ങൾ !!
നിഷ്‌കര്‍ഷമായി ഞാൻ പറഞ്ഞു.
“പിന്നെ നിന്നെ കെട്ടിച്ചു വിടാന്‍ നിന്റെ മമ്മി നിനക്കു പറ്റിയ ചെക്കനെ അന്വേഷിക്കുകയാണ്…. ഏറെകുറെ എല്ലാം ശെരിയാ ലക്ഷണവുമാണ്.”
ഞാൻ അവളോട് വെറുതെ പറഞ്ഞു,
“സമയമാവുമ്പൊ ആ ചെക്കനെയും കെട്ടി സ്വന്തം ജീവിതത്തെക്കുറിച്ചു മാത്രം ചിന്തിച്ച് ടെൻഷൻ അടിച്ചാല്‍ മതി. അല്ലാതെ വല്ലവന്റേം കാര്യമോര്‍ത്തല്ല ടെൻഷനടിക്കേണ്ടത്.”
കടുപ്പിച്ചു തന്നെ അവളെ നോക്കി ഞാൻ പറഞ്ഞു.
സാന്ദ്രയോട് ഞാൻ അങ്ങനെ സംസാരിച്ചതും അവൾടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഞാൻ വേഗം അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി പുറത്തുള്ള മരവും മറ്റും നോക്കിയിരുന്നു.
“സാമേട്ടൻ എന്തിനാ എന്നോട് ഇത്രത്തോളം ദേഷ്യം കാണിക്കുന്നത്..?”
അവൾ സങ്കടത്തോടെ ചോദിച്ചു.
“സാമേട്ടൻ എനിക്ക് വല്ലവരും ആന്നോ..!?”
അവള്‍ കണ്ണും തുടച്ചെന്നെത്തന്നെ വിഷമത്തോടെ നോക്കിയിരുന്നു.
പക്ഷേ ഞാൻ മിണ്ടാതെ കട്ടൻ ചായ കുടിച്ചു തീര്‍ത്തു. കാലി ഗ്ലാസ്സ് ചോദിച്ചുകൊണ്ട് അവൾ കൈ നീട്ടി.. പക്ഷേ ഞാൻ കൊടുത്തില്ല. അതിനെ മേശപ്പുറത്തു വെച്ചു. അവള്‍ കൊണ്ടുവന്ന പലഹാരവും ഞാൻ തൊട്ടില്ല.
“പ്ലീസ് സാമേട്ടാ…, എന്നോട് ദേഷ്യം കാണിച്ചിങ്ങനെ ഇരിക്കരുത്…”
അവൾ സങ്കടപ്പെട്ടു കെഞ്ചി.
“ഞാൻ എന്തു തെറ്റ് ചെയ്തിട്ടാ സാമേട്ടൻ എന്നോടിങ്ങനെ കാണിക്കുന്നത്..?!”