അവിചാരിത അനുഭവങ്ങൾ !!
ഞാൻ പെട്ടെന്ന് അവളുടെ അരയില്‍ പിടിച്ച് എന്നോടടുപ്പിച്ചു കൊണ്ട് അവളുടെ പുഞ്ചിരിയെ എന്റെ ചുണ്ടുകള്‍കൊണ്ട് ഒപ്പിയെടുത്തതും, വിടര്‍ന്ന കണ്ണുകളോടെ അവളുടെ മുഖം അല്‍പ്പം പിന്നോട്ട് ആഞ്ഞു. എന്നിട്ട് അവളുടെ അമ്മയും അനിയത്തിയും ജോലി ചെയ്യുന്ന ഭാഗത്തേക്കവൾ നാണത്തോടെ നോക്കി.
പക്ഷേ അവർ അങ്ങോട്ട് നോക്കി ജോലി ചെയ്യുന്നത് കണ്ടതും ജൂലി സ്വന്തം മുഖത്തിനെ എന്റെ മുഖത്തോട് അടുപ്പിച്ചുതന്നു. ഞാൻ പിന്നെയും അവളുടെ ചുണ്ടുകളെ നുകർന്നു. അവളും എന്റെ ചുണ്ടിനെ ഒന്ന് നുണഞ്ഞു, എന്നിട്ട് നാണത്തോടെ മാറിനിന്നിട്ട് ചായക്കപ്പ് എനിക്ക് തന്നു.
കുട്ടൻ ചായ ഞാൻ വാങ്ങിയതും ജൂലി എന്റെ മുഖത്തിനെ പിടിച്ച് എത്തിനിന്നുകൊണ്ട് എന്റെ ചെവിയില്‍ പറഞ്ഞു,
“എന്നെ ഇങ്ങനെയൊക്കെ ചെയ്താ ഞാനും പരിസരം മറന്ന് സാമേട്ടനെ കെട്ടിപിടിച്ചുകൊണ്ട് ഇവിടെതന്നെ നിന്നുപോകും. അതുകൊണ്ട് എന്റെ പൊന്നേട്ടൻ മര്യാദക്ക് ചെന്ന് ഇത് കുടിക്ക്.”
അവള്‍ നന്നേ ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവളുടെ അമ്മയ്ക്കടുത്തേക്ക് പോയി.
ഞാനും സിറ്റൗട്ടിൽ ചെന്നിരുന്ന് കട്ടൻ ചായ കുടിക്കാന്‍ തുടങ്ങി. സ്നേഹത്തോടെ ഭാര്യ എന്തുണ്ടാക്കിത്തന്നാലും അതിന് കൂടുതൽ സ്വാദുണ്ടാകുമെന്ന് മനസ്സിലാക്കിയ നിമിഷമായിരുന്നത്.