അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – അവിടെ അമ്മയും രണ്ടു മക്കളും എന്തോ എരിവ് പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. എന്തൊക്കെയോ രഹസ്യമായി അവർ തമ്മില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു… പക്ഷേ എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല.
എന്നെ കണ്ടതും അവരുടെ രഹസ്യം പറച്ചില്‍ നിന്നു. അമ്മായിയും സാന്ദ്രയും ഒരു നേര്‍ത്ത പുഞ്ചിരിയെ എനിക്ക് സമ്മാനിച്ചു.
ഞാൻ അമ്മായിക്ക് മാത്രം പുഞ്ചിരി തൂക്കിയശേഷം ജൂലിക്ക് നേരെ മുഖം തിരിച്ചു.
അവള്‍ ഇൻഡക്ഷൻ സ്റ്റൗവ്വിൽ തിളച്ചുകൊണ്ടിരുന്ന കട്ടൻ ചായയെ ഇറക്കി. ഇഞ്ചി, ഏലക്കയുടെ മണം എന്റെ മൂക്കില്‍ തുളച്ചു കേറിയതും എനിക്ക് നല്ലോരു ഉണര്‍വ്വ് കിട്ടി.
ജൂലി കുട്ടൻ ചായയെ കപ്പിലാക്കി എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.
അവളുടെ മുഖത്ത് നല്ല തെളിച്ചവും കണ്ണില്‍ സ്നേഹവും ചുണ്ടില്‍ വലിയ ചിരിയും ഉണ്ടായിരുന്നു.
അവൾടെ സന്തോഷവും സ്നേഹവും കണ്ടിട്ട് എന്റെ മനസ്സിൽ എന്തോ കിനിഞ്ഞു. കണ്ണില്‍ നനവ് പടർന്നു. എന്റെ ഹൃദയം ആര്‍ദ്രമായി അവളുടെ പേരിനൊത്ത താളത്തിൽ മിടിക്കുന്നത് ഞാൻ അറിഞ്ഞു.
എത്ര കഠിന ഹൃദയത്തെയും അലിയിപ്പിക്കുന്ന പുഞ്ചിരിയോടെ എനിക്ക് നേരെ അവള്‍ തേയിലക്കപ്പ് നീട്ടിപ്പിടിച്ചു. പക്ഷേ ആ ചുണ്ടില്‍ വിരിഞ്ഞ അല്‍ഭുതത്തെയാണ് എനിക്കാദ്യം വേണ്ടിയിരുന്നത്.