അപ്രതീക്ഷിത കാമപൂരണം
സേതു ചായ കുടിച്ചുകൊണ്ട് തലയാട്ടി..
രാഹുൽ വീട്ടിൽ വെച്ച് വാട്ട്സ്ആപ് നോക്കുമ്പോൾ നിമിഷയുടെ സ്റ്റാറ്റസ് കിടപ്പുണ്ട്..
സേതുവുമായിട്ടുള്ള ഒരു സെൽഫീ..
അതെ.. തൻ്റെ ആത്മാർത്ഥ കൂട്ടുകാരിയും തൻ്റെ പ്രിയ പത്നിയും..!!
തനിക്ക് ഇങ്ങനെ ഒരു കൂട്ടുകാരിയെ കിട്ടിയതിൽ സന്തോഷിച്ച് ഒരു പുഞ്ചിരിയോടെ ബാഗും എടുത്ത് രാഹുൽ പുറത്തേക്കിറങ്ങി കാർ സ്റ്റാർട്ടാക്കി ജോലിസ്ഥലത്തേക്ക് പോയി.
ആദ്യത്തെ ദിവസം അങ്ങനെ കടന്ന് പോയി..വൈകിട്ട് നിമിഷ തന്നെ അവളെ വീട്ടിൽ കൊണ്ടുവന്ന് ആക്കുകയും ചെയ്തു. രാത്രി രാഹുൽ വീട്ടിൽ വന്നപ്പോൾ സേതു പതിവിലും സന്തോഷമായി പെരുമാറി. രണ്ടു പേരും ഫുഡ് ഒക്കെ കഴിച്ച് കിടക്കാൻ നേരം രാഹുൽ ചോദിച്ചു:
പിന്നെ.. പറ..എങ്ങനെ ഉണ്ടായിരുന്നു ആദ്യ ദിവസം ?
ഹൊ.. എൻ്റെ ഏട്ടാ.. ഒന്നും പറയണ്ട. എനിക്ക് നല്ല ടെൻഷനായിരുന്നു. പക്ഷേ നിമിഷ ചേച്ചി എന്നെ കൊണ്ടോയി ഓഫീസിൽ ഇരുത്തി.. എന്നിട്ട് എന്നോട് പറഞ്ഞു:
ഇനി എല്ലാം ഞാൻ നോക്കണമെന്ന്.. എന്നിട്ട് എനിക്ക് കുറെയൊക്കെ പറഞ്ഞുതന്നു.. കസ്റ്റമർ ഡീലിങ്ങ്, ബുക്കിംഗ് ഒക്കെ.. പേടിക്കണ്ട, ചേച്ചി ഇല്ലാത്തപ്പോ ഒന്ന് ഹെൽപ്പ് ചെയ്താമതി എന്നും പറഞ്ഞു.
എങ്ങനെ ഉണ്ട് അവിടെയുളളവർ?
ആദ്യത്തെ ദിവസം എല്ലാവരെയും എങ്ങനെ വിലയിരുത്താനാണ്. ഇന്ന് അത്യാവശ്യം തിരക്കുണ്ടായിരുന്നു. അതുകൊണ്ട് എല്ലാവരെയും കാര്യമായിട്ടൊന്നും പരിചയപ്പെടാൻ പറ്റിയില്ല.