അപ്രതീക്ഷിത കാമപൂരണം
നിമിഷ കാർ നേരെ ഷോപ്പിലേക്ക് പായിച്ചു.
നീ എന്താ ഇങ്ങനെ ടെൻഷൻ അടിച്ചു ഇരിക്കുന്നത്?.
അതല്ല ചേച്ചി.. ചേച്ചിയുടെ കൂടെ വരാമെന്ന് അന്നേരം പറഞ്ഞെങ്കിലും എനിക്ക് എന്തോ ഇപ്പൊ ഒരു ഇത്പോലെ..
അച്ചോടാ അയിനു നിന്നെ ഞാൻ എൻ്റെ ഷോപ്പിൽ പണി എടുപ്പിക്കാനായിട്ട് കൊണ്ട് പോകുന്നതൊന്നുമല്ല. എനിക്ക് ഒരു കമ്പനിക്ക്വേണ്ടി വിളിച്ചോണ്ട് പോകുന്നു.. അങ്ങനെ കണ്ടാൽ മതി.
അതല്ല ചേച്ചി.. എന്തോ പോലെ!!
എൻ്റെ പൊന്നു സേതൂ.. നീ അതൊന്നും ഓർക്കണ്ട.. എൻ്റെ ഒപ്പം നിന്നാൽ മതി. അവിടെ നിന്നെ ഭരിക്കാനും പേടിപ്പിക്കാനും ഒന്നും ആരും വരില്ല..
അങ്ങനെ സംസാരിച്ച് സംസാരിച്ച് അവർ ഷോപ്പിലെത്തി.
സാമാന്യം വലിയ ഒരു ഷോപ്പ് തന്നെ ആയിരുന്നത്.
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രണ്ട് സെക്ഷൻ ആയിട്ട് തിരിച്ചിരിക്കുന്നു.
വെഡ്ഡിംഗ് മുതൽ എല്ലാ തരത്തിലുമുള്ള വർക്കുകളും ചെയ്ത് കൊടുക്കുന്ന ഒരു മുന്തിയ ഇനം ബ്യൂട്ടി പാർലർ.
കസ്റ്റമേഴ്സിനെ ട്രീറ്റ് ചെയ്യുന്ന വിതവും അതുപോലെ തന്നെ ആയിരുന്നു. എല്ലാം തന്നെ നല്ല മുന്തിയ ആൾക്കാരും.
പെണ്ണുങ്ങളുടെ സെക്ഷനിൽ അകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഒരു മുറിയുണ്ട്. അതാണ് ഓഫീസ്.. അവിടെയാണ് ബുക്കിംഗ് ഒക്കെ നടക്കുന്നത്. അവിടെയാണ് നിമിഷ ഇരിക്കുന്നതും.