അപ്രതീക്ഷിത കാമപൂരണം
അവർ രണ്ടുപേരും അകത്തേക്ക് കയറി. നിമിഷ, എല്ലാർക്കും സേതുവിനെ പരിചയപ്പെടുത്തി. അതിനുശേഷം നിമിഷ സേതുവിനെ ഓഫീസ് മുറിയിലേക്ക് ക്ഷണിച്ചു.
അവൾ സേതുവിനെ അവിടെ പിടിച്ചിരുത്തിയിട്ട് പറഞ്ഞു:
ഇനി ഇതാണ് നിൻ്റെ സ്ഥാനം..
.
അയ്യോ ചേച്ചി.. ഇതെന്തു വാ ഈ പറയുന്നത്.?
ഓ നീ പേടിക്കണ്ടാ.. നിനക്ക് ഞാൻ ഇത് എഴുതിത്തരാനൊന്നും പോകുന്നില്ല. ഞാനും ഫുൾടൈം ഇവിടെ ഉണ്ടാകും. പിന്നെ എൻ്റെ രാഹുലിൻ്റെ പെണ്ണെന്ന് വെച്ചാൽ എനിക്കാരാ.. എൻ്റെ സഹോദരിയെപ്പോലെയല്ലേ.. അവൻ ഒരു ആവശ്യം പറഞ്ഞാൽ എനിക്കത് ചെയ്ത് കൊടുക്കാതിരിക്കാൻ പറ്റില്ല. നീ ഒന്നുകൊണ്ടും പേടിക്കണ്ട.. നീ നിൻ്റെ സ്വന്തം സ്ഥാപനം പോലെ കണ്ടാൽ മതി.
അപ്പോഴേക്കും അകത്തേക്ക് ഒരു സ്ത്രീ ചായയുമായി വന്നു.
മാഡം.. ഇതാ ചായ.
സേതു എല്ലാം അത്ഭുതത്തോടെ തന്നെ നോക്കി. ആ സ്ത്രീ നൽകിയ ചായ വാങ്ങി മേശയിലേക്ക് വെക്കവെ അവർ പിന്നേം ചോദിച്ചു.
സേതു മാഡം.. ഉച്ചക്ക് ഫുഡ് കൊണ്ടുവന്നിട്ടുണ്ടോ.. അതോ നിമിഷ മാഡത്തിന് പറയുന്ന പോലെ മതിയോ?
എന്ത് പറയണം എന്ന് അറിയാൻ പാടില്ലാതെ കണ്ണ് മിഴിച്ചിരിക്കുന്ന സേതുവിനെ കണ്ട് നിമിഷ പറഞ്ഞു.
അത് ചേച്ചീ.. ഞാൻ പറയാം.. സമയമുണ്ടല്ലോ..
അവർ പുറത്തേക്ക് പോയപ്പോ നിമിഷ പറഞ്ഞു.
അതേ പുതിയ മാഡം ഇതൊന്നും കണ്ട് ഞെട്ടണ്ടാ. എൻ്റെ ഒപ്പം നിന്ന് ഇതൊക്കെ ഒന്ന് നോക്കി പഠിക്ക്.. ഞാൻ ഇവിടെയില്ലാതെ വരുമ്പോ ജസ്റ്റ് എന്നെ ഒന്ന് ഹെൽപ്പ് ചെയ്താൽ മതി.