അനുരാഗലോല രാത്രി
താൻ സ്വപ്ന ലോകത്താണോ എന്ന സംശയത്തിൽ കുട്ടൻ കുറച്ച് നേരം നിന്നുപോയി.
അവൻ ദിവസങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ്. അതാണ് ഇന്ന് യാഥാർത്ഥമാവാൻ പോകുന്നത്. ഇതോടെ തനിക്ക് സ്വന്തമെന്ന് പറയാൻ ഒരാൾ ഉണ്ടാവുകയാണ്. അവന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി..
അടുക്കളയിൽ പാചകത്തിരക്കിലും അന്നമ്മയുടെ മനസ്സ് കുളിമുറിയിൽ സംഭവിച്ച കാര്യങ്ങളിലുണ്ട്. അന്നമ്മയുടെ അമ്മ കുടിക്കാൻ വെള്ളത്തിനായി അന്നമ്മയെ വിളിച്ചെങ്കിലും അവളതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഇന്ന് രാത്രി കുട്ടനോടൊത്തായിരിക്കണം. അവൾ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു.
ഇന്ന് അന്നമ്മ ചേച്ചി എന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് കൂടെ കടത്താനാണോ? അതോ, കുളിമുറിയിൽ വെച്ചുണ്ടായ സംഭവങ്ങളാണോ അതിന് തുടക്കമായത്. കുട്ടൻ കഴിഞ്ഞ സംഭവങ്ങൾ ആലോചിച്ച് കൊണ്ട് ചായ്പ്പിൽ ഇരിക്കുകയാണ്. ചായ്പ് എന്ന് പറഞ്ഞാൽ പുറത്തുള്ള ഒരു സംവിധാനമെന്ന് പൂർണ്ണമായും പറയാൻ പറ്റില്ല. വീടിന്റെ അരികോട് ചേർന്ന് ആസ്ബസ്റ്റോസ് ഷീറ്റിട്ട് തയ്യാറാക്കിയിരിക്കുന്ന ഒരു മുറിയാണത്. ചെറുതെങ്കിലും സൗകര്യവും ഭംഗിയുമുള്ള മുറി സീലിംങ്ങ് ചെയ്തിട്ടുണ്ട്. ഫാനുമുണ്ട്. അകത്തെ മുറിയിൽ നിന്നും വാതിലുമുണ്ട്. അത് അടച്ചിട്ടിക്കുകയാണ്.