അനുഭവങ്ങൾ അനുഭൂതികൾ !!
“ഇല്ല മാം. ഞാൻ ആരോടും പറയില്ല.. എന്നെ വിശ്വസിക്കാം..”
“അല്ല, അപ്പോൾ മാഡം പഠിച്ചതൊക്കെ..?”
“പാലക്കാട് ആയിരുന്നു.”
“മ്മ്. ”
“നമുക്കാ വിഷയം പിന്നെ സംസാരിക്കാം.. കഴിച്ചെങ്കിൽ നമുക്ക് പോയാലോ…?”
“ഓക്കേ മാം..”
മാഡം തന്നെയാണ് രണ്ടുപേരുടെയും ബില്ല് അടച്ചത്. ഒപ്പം ഒരു ലിഫ്റ്റും ഓഫർ ചെയ്തു..ഞാൻ വേണ്ടെന്ന് പറഞ്ഞില്ല.. അല്ലെങ്കിലും ബുദ്ധിയുള്ള ആരെങ്കിലും വേണ്ടെന്നു പറയുമോ.!!!
തിരിച്ചു ഫ്ലാറ്റിൽ എത്തിയെങ്കിലും ഞാൻ വളരെയധികം അസ്വസ്തനായിരുന്നു.. വേറൊന്നുമല്ല, മാഡം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കാരണം.
മാഡം അനാഥയാണെന്നോ…?
എന്നിട്ടെന്താ കമ്പനിയിലുള്ള ആരും ഇതറിയാത്തത്.
മാത്രമല്ല മാഡം കല്യാണവും കഴിച്ചിട്ടില്ല, കുട്ടിയും ഇല്ലെന്ന്…
ഒരാൾക്ക് കുറേ പേരെ ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ പറ്റുമോ.. അല്ലെങ്കിൽ തന്നെ എന്തിന്?
മാഡത്തിനോട് ആദ്യമായിയാണ് ഇത്ര ക്ലോസ്സായി സംസാരിക്കുന്നത്.
അപ്പോൾ കുത്തികുത്തി ചോദിക്കുന്നതിനൊക്കെ ഒരു പരിധി ഉള്ളതുകൊണ്ടാണ് അധികം വിശദമായി ചോദിക്കാൻ പറ്റാത്തത്..
അല്ല, മാഡം എന്തിനാ എന്നോടിത് പറഞ്ഞത് .
ശെ…ഫുൾ കൺഫ്യൂഷൻ ആയല്ലോ..!!
എന്തായാലും മോഹനന്റെ പ്രെഡിക്ഷൻ എജ്ജാതി. !!!
മാഡം അന്ന് എനിക്കിട്ടൊന്ന് പണിയാൻ തന്നെയാ അസിസ്റ്റന്റ് ആയി നിൽക്കാമോ എന്ന് ചോദിച്ചത്.