അനുഭവങ്ങൾ അനുഭൂതികൾ !!
“ചോദിക്കാൻ വിട്ടു, മാഡത്തിന്റ ഫാമിലി..?”
ആ ചോദ്യം മാഡതിന് അത്ര സുഖിച്ചില്ല. അവരുടെ മുഖം മാറി. ദേഷ്യമായിരുന്നില്ല ആ മുഖത്ത് വന്നത്, മറിച് ദുഃഖമായിരുന്നു.
നല്ലൊരു സംഭാഷണം ഇല്ലാതാകുമോ എന്ന ടെൻഷനിലായി ഞാൻ.
“സോറി മാഡം. ഞാൻ ചോദിച്ചത് തെറ്റായിപ്പോയെങ്കിൽ സോറി.”
“ഏയ്.. എന്ത് തെറ്റ്.. ആം ഗുഡ്..”
അപ്പോഴേക്കും ഫുഡ് എത്തി. ഭാഗ്യം. എനിക്ക് ഓർഡർ ചെയ്തത് തന്നെയായിരുന്നു അവരും ഓർഡർ ചെയ്തത്.
സംഭവം കഴിക്കാനൊരു രസമൊക്കെയുണ്ട്.
ഇരുവരും ഒന്നും മിണ്ടാതെ ആഹാരം കഴിക്കൽ തുടർന്നു.
അവസാന ചോദ്യം അസ്ഥാനത്ത് ആയതിനാൽ ഇനിയെങ്ങനെ മിണ്ടിത്തുടങ്ങും എന്ന ചളുപ്പിലായിരുന്നു ഞാൻ.
“ഞാൻ മാരീഡ് അല്ല ..”
“ങേ.. വാട്ട്..?”
“സത്യം.”
“പക്ഷെ ഓഫീസിൽ അങ്ങനെയൊക്കെ അല്ലാലോ കേട്ടത്.. ഒരു മകൾ ഉണ്ടെന്ന് കേട്ടു..”
“ഇല്ലടോ.. അതൊക്കെ ഞാൻ തന്നെ ഉണ്ടാക്കിയ കഥകളല്ലേ.. ജീവിച്ചു പോണ്ടേ..”
“എനിക്ക് മനസിലായില്ല..”
“ഞാനൊരു അനാഥയാണ്. എനിക്കാരുമില്ല. ഈ കമ്പനിയിൽ കയറിയപ്പോൾ ഞാൻ തന്നെ ഉണ്ടാക്കിയ കഥയാണ് ഈ മകളും ഹസ്ബൻഡും ഒക്കെ.”
“ബട്ട് മാം എന്തിന്?”
“ആാാ. അങ്ങനെ ഒരു കഥ പറയാൻ തോന്നി. ചിലപ്പോൾ ഓർഫൻ ആണെന്നു പറയാനുള്ള എന്റെ കോംപ്ലക്സ് കാരണമാവും.”
“മാം..”
“ രമേഷ്.. ഇക്കാര്യം നീ ആരോടും പറയരുത്. എനിക്കറിയില്ല എന്തിനാ ഞാനിത് നിന്നോട് പറഞ്ഞതെന്ന്. ഐ തിങ്ക് യൂ ആർ എ ഗുഡ് ഫെല്ലോ ”