അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – “പൈയിങ് ഗസ്റ്റ് ആയിട്ടാണോ..?
“അല്ല. നമ്മുടെ ഓഫീസിലെ മോഹൻ ഇല്ലേ, അവനെന്റെ ഫ്രണ്ടാണ്. അവന്റെകൂടെയാണ്.
“എന്നിട്ട് മോഹൻ വന്നില്ലേ…?
“ഇല്ല. അവനൊരു മാര്യേജ് ഉണ്ട്. അവിടേക്ക് പോയി..”
“തനിക്കിവിടെ ഫ്രണ്ട്‌സ് ഒന്നുമായില്ലേ..?”
“ആയി വരുന്നതേ ഉള്ളു.”
“മ്മ്.. പിന്നെ ഫാമിലിയൊക്കെ…”
“അച്ഛൻ, അമ്മ പിന്നെ ഒരു പെങ്ങളുണ്ട്..”
“ഓക്കേ…”
“പിന്നെ എങ്ങനുണ്ട് പുതിയ ജോലി?”
“മാഡം ..”
“പറയെടോ..ഒരു റിവ്യൂ പറ.”
“ആഹ്.. കുഴപ്പമില്ല. പരിചയക്കുറവ് ഉള്ളതിന്റെ പ്രശ്നങ്ങളുണ്ട്. പിന്നെ എന്റെ മാഡം നല്ല ഹെൽപ്പിങ് മൈൻഡ് ഉള്ള ആളായത്തിനാൽ കുഴപ്പമില്ല..”
“ആഹാ..അതിലൊരു കുത്തൽ ഉണ്ടല്ലോ.”
“ഹി.. ഹി…എന്തൊക്കെ പറഞ്ഞാലും മാഡത്തിന് ജോലിയോടുള്ള കമ്മിറ്റ്മെന്റ് പ്രശംസിക്കാതെ പറ്റില്ല.”
“നല്ല പതപ്പിക്കൽ ആണല്ലോ.. എന്തായാലും അതെനിക്ക് സുഖച്ചു.”
“നോ മാം. ഞാൻ സീരിയസ് ആയി പറഞ്ഞതാ.”
“മ്മ്.. താങ്ക്യൂ.. താങ്ക്യൂ..
ഞാൻ കരുതിയത് അന്ന് P. A. ആയി നിൽക്കാൻ പറഞ്ഞപ്പോൾ താൻ എന്നെ തെറിയും വിളിച്ചു പോകുമെന്നാ..താൻ എന്തിനാ അത് അക്‌സെപ്റ്റ് ചെയ്തത്. ?”
“ന്തോ.. ആ സമയം എനിക്കങ്ങനെ തോന്നി..”
“എടൊ സോറി..സത്യത്തിൽ ഞാനന്ന് കുറച്ച് കലിപ്പിലായിരുന്നു. തന്നേക്കൂടെ കണ്ടതോടെ എന്റെ കണ്ട്രോൾ പോയി. കുറച്ച് നാൾ തന്നയൊന്ന് ചുറ്റിക്കാമെന്ന് കരുതിയെന്നെ ഉള്ളു. നെക്സ്റ്റ് വീക്ക് മുതൽ തനിക്ക് Anil kumar ന്റെ ടീമിൽ ജോയിൻ ചെയ്യാം.”