അനുഭവങ്ങൾ അനുഭൂതികൾ !!
അതല്ല. M. D., HR manager ഒക്കെ ആളെങ്ങനെ…?
മോഹൻ: നീ M. D. യെ കണ്ടില്ലേ..?
ഇല്ലടാ.. HR ആണ് ഇന്റർവ്യൂ നടത്തിയത്.
മോഹൻ: HR ഒക്കെ.. കിടു ആളാണ്.. നല്ല കൂൾ മൈൻഡ്. ബാക്കി എല്ലാരും അത്പോലെ തന്നെ..പക്ഷെ…
പക്ഷെ…?
M. D. ആളിത്തിരി കലിപ്പ് ആൻഡ് സ്ട്രിക്ട് ആണ്. എത്ര ശമ്പളം വേണോ തരും, പക്ഷെ അതിനുള്ള ജോലി എടുത്തിരിക്കണം.
അതിനിപ്പോൾ എന്താ…?
വേറെ കുഴപ്പോന്നുമില്ല. മര്യാദക്ക് പണിയെടുത്താ മതി.
വല്ല കള്ളത്തരവും ഒപ്പിച്ചാൽ പണി കിട്ടും..!!
നിനക്ക് കിട്ടീട്ടുണ്ടോ..?
പോടാ.. ഞാൻ മാന്യനാണ്. അധ്വാനിക്കുന്ന തൊഴിലാളി വിഭാഗം.
ആഹ്.. പിന്നെ.. ഈ M. D യെ അഡ്ജസ്റ്റ് ചെയ്യാൻ അല്പം പാടാണ്. മാസാ മാസം പുതിയ P. A. ആണ്. 2 ദിവസം മുൻപ് ഒരുത്തി കളഞ്ഞിട്ട് പോയി. ചില സമയം പ്രാന്താണ്.
ഞാൻ : ശ്ശെ…
അരുണിമ: അതെ.. നിങ്ങളുടെ ഓഫീസ് മാഹാത്‍മ്യം ഒന്ന് നിർത്തുമോ..?
മോഹൻ:-ഓ.. സോറി കരളേ…
അരുണിമ :-അതെ.. സമയം 6 ആയി
മോഹൻ :-അതിനെന്താ…ഓ.. സോറി.. അളിയാ രമേഷേ. ഞാനും ഇവളും ഒരു സിനിമക്ക് പോകുവാ. നീ വരുന്നോ..?
ഞാനൊന്നുമില്ല. ഒന്ന് പോടാ..
മോഹൻ : ഗുഡ് ബോയ്. അല്ല അപ്പോൾ നീ എങ്ങനാ പോകുവാണോ ഫ്ലാറ്റിലേക്ക്..?
എന്ന കാർ എടുത്തോ.
അവൻ കീ എനിക്ക് എറിഞ്ഞു തന്നു.
വേണ്ടടാ.. ഞാൻ ഓട്ടോ പിടിക്കാം.