അനുഭവങ്ങൾ അനുഭൂതികൾ !!
“വേലുവിനെ വിശ്വസിക്കാമോ.. അവൻ ആരോടെങ്കിലും കാര്യം പറയുമോ..?
“ഇല്ല.. വിശ്വസിക്കാം…
“ശരി സമയമില്ല.. പെട്ടെന്നിറങ്ങാം.
മാളുവും അമ്മയും ലതയും കൂടെ കാറിൽ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
ലത:-എന്തായാലും ബോധം പോകാൻ പൊടി കലക്കികൊടുത്തു, എന്നാൽപ്പിന്നെ കുറച്ച് വിഷം കൊടുത്തെങ്കിൽ ഇങ്ങനെ പേടിക്കണ്ടായിരുന്നു. ശല്യം തീർന്നേനെ.
ലക്ഷ്മി :-അയാൾ ഒരുപാട് ദ്രോഹിച്ചിറ്റുണ്ട് എന്നെ, പക്ഷെ എന്തൊക്കെ ആയാലും ഞാൻ ഏട്ടാ എന്ന് വിളിച്ച വ്യക്തിയല്ലേ.. മാത്രമല്ല ഒരാളെ കൊല്ലുക എന്നത് പാപം തന്നെയാണ്.
ലത :-എന്തൊക്കെ പറഞ്ഞാലും മാളു മോളുടെ അച്ഛനെ കൊന്നവനല്ലേ…
തിരിച്ചു പറയാൻ ലക്ഷ്മിയുടെ അരികിൽ മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു.
ലത :-ഇനി ഇയാൾ അന്വേഷിച്ച് പിറകെ വന്നാൽ എന്ത് ചെയ്യും..
ലക്ഷ്മി :-പോണം.. ദൂരേക്ക് എവിടേക്കെങ്കിലും പോകണം.. എങ്കിലേ മനസ്സമാധാനം കിട്ടുകയുള്ളു..അല്ല.. നിങ്ങൾ എങ്ങിട്ടേക്കാണ് പോകുന്നത്..?
ലത:-തമിഴ്നാട്.വേലുവിന്റെ നാട് അവിടെയല്ലേ..തഞ്ചാവൂരിൽ…അവിടെ കുടുംബ വക പലഹാരക്കടയൊക്കെ ഉണ്ട്.
അല്ല തമ്പുരാട്ടി ഇനി എങ്ങോട്ടാ…? [ തുടരും ]