അനുഭവങ്ങൾ അനുഭൂതികൾ !!
“അയ്യോ.. നിന്റെ നെറ്റിക്ക് എന്ത് പറ്റി…?”
ലതയുടെ ചോര പൊടിയുന്ന മുഖം കണ്ട് ലക്ഷ്മിത്തമ്പുരാട്ടി ചോദിച്ചു.
“ഏയ്..അതൊന്നുമില്ല…ഓടിയപ്പോൾ വീണതാ.
“നീ ഇവിടിരിക്കാദ്യം..
“അയ്യോ.. വേണ്ടാ.. സമയമില്ല… വിചാരിച്ച പോലെത്തന്നെ കാര്യങ്ങൾ എല്ലാം നടന്നു..
“ങേ.. സത്യാണോ..
“അതെ.. പൊടി കലക്കിയ കള്ള് കുടിപ്പിച്ചു.. ഇപ്പോൾ ബോധം പോയിക്കാണും..
“ഉറപ്പാണോ ലതേ..?
“ഉറപ്പ്…എന്തായാലും കുറച്ച് മണിക്കൂർ ബോധം കാണില്ല. ഇപ്പോഴാ കുടിച്ചത്. അതാ വൈകിയത്.
എത്രയും പെട്ടെന്ന് ഇവിടുന്ന് പോണം. സാധനങ്ങൾ ഒക്കെ എടുത്തിട്ടില്ലേ…
“എല്ലാം എടുത്ത് വെച്ചിറ്റുണ്ട്..
“മാളു മോൾ എവിടെ..?
” അവൾ താഴെയുണ്ട്.
“എന്നാൽ വാ.. പെട്ടെന്നു ഇറങ്ങണം. നാട്ടുകാരുടെ കണ്ണിൽ പോലും പെടരുത്.
“മ്മ്.. എല്ലാം തയ്യാറാണ്… പോയാൽ മതി..
“പിന്നെ തമ്പുരാട്ടി ഞാനും ഇവിടുന്ന് പോകുവാ..ഇനി ഇവിടെ നിന്നാൽ അയാൾ എന്നെ കൊല്ലും
“പേടിക്കണ്ടാ…നീയും എന്നോടൊപ്പം വാ..
“അത് തമ്പുരാട്ടി…ഞാൻ വേറെ വഴിക്കാ..
“വേറെ എങ്ങോട്ട് പോകാനാ നീ,?
“അത്…നമ്മുടെ ഡ്രൈവർ വേലു ഇല്ലേ.. ഞാൻ അവനോടൊത്ത് പോകുവാ.. കാര്യങ്ങളൊക്കെ അവനും അറിയാം.. വെളിയിൽ കാത്ത് നിൽക്കുന്നുണ്ട്.
“ങേ…എന്താ നീയീ പറയുന്നേ..
“അതെ. ഈ നാട്ടിലെ നരകജീവിതം മടുത്തു..എങ്ങോട്ടേലും പോകുവാ..