അനുഭവങ്ങൾ അനുഭൂതികൾ !!
വാഹനങ്ങൾ നിരത്തിലേക്ക് ഇറങ്ങി തുടങ്ങുന്നതെയുള്ളു.
ബാംഗ്ലൂരിലെ ട്രാഫിക്കിനെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്.
എന്തായാലും വെളുപ്പാൻകാലം ആയതിനാൽ പെട്ടെന്ന് തന്നെ കാർ മുന്നോട്ട് നീങ്ങി.
15 മിനിറ്റ് യാത്രക്ക് ശേഷം ആ ടാക്സി ഒരു വലിയ അപ്പാർട്മെന്റിന് മുന്നിൽ എന്നെ ഇറക്കി.
“Dev residency”
അതായിരുന്നു പേര്.
ഒരു 8 നില കാണും. നല്ല സ്റ്റാൻഡേർഡ് & റിച്ച് ലുക്കുള്ള ഫ്ലാറ്റ്.
അവിടെ നിന്ന സെക്യൂരിറ്റിയോട് കാര്യം അവതരിപ്പിച്ചശേഷം ഞാൻ അപ്പാർട്മെന്റിലേക്ക് കയറി.
എന്റെ ഐശ്വര്യം കൊണ്ടാണോ എന്തോ, ലിഫ്റ്റ് കംപ്ലയിന്റ് !!.
എനിക്ക് പോകേണ്ടത് 6 ആം നിലയിലാണ്..
“മൈര് “..
ഞാൻ ബാഗും തൂക്കി സ്റ്റെപ് കയറാൻ തുടങ്ങി.
ഇന്നലെ രാത്രി നടന്ന സംഭവവികാസങ്ങളുടെ മാനസിക വിഷമവും, ഉറക്കക്ഷീണവും വിശപ്പും എല്ലാം കൂടെ ആയപ്പോൾ ഞാൻ തളർന്നു ഒരു പരുവമായി.
ഒടുവിൽ എങ്ങനെയൊക്കെയോ വലിഞ്ഞു കയറി ആറാം നിലയെത്തി.
“6A”
ഞാൻ കതകിനു മുൻപിലെ നമ്പർ നോക്കി. ഇത് തന്നെ. മൂന്ന് ബെൽ അങ്ങടിച്ചു.
കുറച്ചു വെയിറ്റ് ചെയ്യേണ്ടി വന്നു. അവസാനം വാതിൽ തുറന്നവൻ വന്നു.
മോഹൻ!!
എന്റെ ടോപ് 3 ഫ്രണ്ട്സിൽ ഒരുത്തൻ.
ഇവന്റെ കമ്പനിയിലാണ് ഞാൻ ഇനി ജോലി ചെയ്യാൻ പോകുന്നത്. ഇവനാണ് എന്നെ വാക്കൻസിയുടെ കാര്യം അറിയിച്ചതും. പിന്നെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട് മിനിമം 15 കൊല്ലമെങ്കിലും ആകും.
പിന്നെ അവന്റെ സ്വഭാവം സിമ്പിൾ ആയി പറഞ്ഞാൽ