അനുഭവങ്ങൾ അനുഭൂതികൾ !!
ഒരു ബ്ലാങ്കറ്റ് പുതച്ചു നല്ല ഉറക്കത്തിലായിരുന്നു അവർ.
ഞാനെന്റെ സൈഡിൽ നീങ്ങി ഇരുന്നു.
എന്തൊക്കെ പറഞ്ഞാലും എന്റെ ഭാഗത്തും തെറ്റുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. അവർ എഴുന്നേക്കുമ്പോൾ മാപ്പ് പറയാം എന്ന് ഞാൻ തീരുമാനിച്ചു.
എനിക്കെന്തോ ഉറക്കം വന്നതേ ഇല്ല.. ഞാനുറങ്ങാതെ ആ സൈഡിൽ ഇരുന്നു. സമയം പൊയ്ക്കൊണ്ടേയരുന്നു.
സമയം വെളുപ്പിന് 5.00 മണി. അടുത്ത സ്റ്റോപ്പിൽ എനിക്കിറങ്ങണം. എന്റെ സ്റ്റോപ്പ് കഴിഞ്ഞു ഒരു സ്റ്റോപ്പ് കൂടി ട്രെയിൻ പോകും.
ആ സ്ത്രീ ഇതുവരെ എഴുന്നേറ്റില്ല. വിളിച്ചുർത്തി മാപ്പ് പറയണ്ട, ചിലപ്പോൾ അടി കൂടി പൊട്ടിയാലൊ (നല്ല പേടി ഉണ്ടായിരുന്നു ).
ഞാൻ ബാഗിൽനിന്നും ഒരു പേപ്പർ എടുത്ത് ഇങ്ങനെഴുതി
“I’m truly sorry for my words & action”
എന്നിട്ടാ പേപ്പർ അവരുടെ ബാഗിന്റെ സൈഡിൽ കാണാൻ പറ്റുന്ന രീതിയിൽ വെച്ചു…
അപ്പോഴേക്ക് എന്റെ സ്റ്റോപ്പ് എത്തിയിരുന്നു. ഇറങ്ങുന്നതിനു മുൻപ് കിടന്നുറങ്ങുന്ന അവരെ ഞാൻ ഒരിക്കൽക്കൂടി നോക്കി,
“സ്വർണ്ണമുട്ട ഇടുന്ന താറാവിനെ കൊന്ന മണ്ടൻ ”
ഞാൻ എന്നെ തന്നെ പഴിച്ചു.
സ്റ്റേഷനിൽ ഇറങ്ങിയ ഞാൻ ഒരു ടാക്സി വിളിച്ചു, എന്റെ കയ്യിലുള്ള അഡ്രസ്സിലേക്ക് യാത്ര തിരിച്ചു.
ബാംഗ്ലൂർ നഗരം പുതിയ ദിനത്തെ വരാവേൽക്കുവാനായി തയ്യാറാവുകയാണ്.