അനുഭവങ്ങൾ അനുഭൂതികൾ !!
ആ പറച്ചിലിൽ ആദ്യമൊന്ന് മനസ്സിൽ ലഡ്ഡു പൊട്ടിയെങ്കിലും പിന്നെ കരുതി അത് വേണ്ടെന്ന്.
മാളു ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ ഇല്ല എന്ന വാശിയിൽ ഉറച്ചു നിന്നു.
മാളു ബെഡിലുറങ്ങിയപ്പോൾ അവളുടെ കാലിനടുത്തായി കസേരയിട്ട് ഞാനിരുന്നു.
കിടന്നപ്പോൾ തന്നെ മാളു ഉറങ്ങി. ഞാൻ മൊബൈലും കളിച്ചിരുന്നു.
പണ്ട് വയ്യാതെ ആശുപത്രിയിൽ കിടന്ന കൊച്ചച്ഛന് കഞ്ഞി കൊണ്ട് കൊടുക്കാൻ പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറഞ്ഞ ഞാൻ ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ..ഹാ !
ഞാൻ പഴയ ഓർമ്മകൾ അയവിറക്കി.
മാളു നല്ല ഉറക്കത്തിലാണ്. ഗുളികയൊക്കെ കഴിച്ചതല്ലേ.. ക്ഷീണം കാണും.
ഈ പെൺപിള്ളേർക്ക് പനി വന്നാൽ ലുക്ക് കൂടും എന്ന് പറയുന്നത് ശെരിയാ.. എന്ത് സുന്ദരിയാ മാളു. അവളുടെ ശരീരസൗന്ദര്യം മുഴുവൻ ഞാനെന്റെ കണ്ണുകളിലേക്ക് ഒപ്പിയെടുത്തുകൊണ്ടിരുന്നു.
വേഷം പാവാടയായതിനാൽ അവളുടെ മുട്ടിനു താഴെ മുതൽ കാൽപ്പാദം വരെ നന്നായി കാണാം. ആ രീതിയിലായിരുന്നു അവളുടെ കിടപ്പ്.
തെറ്റായ ചിന്തയൊന്നും തോന്നാതിരിക്കാൻ പൊങ്ങിക്കിടന്ന പാവാട ഞാൻ താഴേക്ക് ഇറക്കിയിട്ടു.
മാളുവിന്റെ കാൽപ്പാദം ആദ്യമായാണ് ഞാൻ ശ്രദ്ധിക്കുന്നത്.
വെളുത്ത കാലുകൾ.
നെയിൽ പോളിഷ് ഇട്ടിട്ടില്ല, അതുതന്നെയാണ് ആ കാലിന്റെ സൗന്ദര്യവും.
ആ കാലിനു ആകെയുള്ള കുറവ് പാദസരം ഇല്ലാ എന്നതാണ്. അത് കൂടി ഉണ്ടെങ്കിൽ എന്ത് രസമായിരുന്നു .