അനുഭവങ്ങൾ അനുഭൂതികൾ !!
യാത്രക്കാർ കുത്തി നിറയാൻ തുടങ്ങി. ഇതിൽ 90%ത്തിനും ടിക്കറ്റ് ഇല്ലെന്നത് മറ്റൊരു സത്യം.
ഈ തിരക്കൊക്കെ സഹിക്കാം,
പക്ഷെ, തിങ്ങി ഞെരുങ്ങി എല്ലാം കൂടെ ഒരു കുമിഞ്ഞ നാറ്റം വന്നു. എന്റെ പള്ളി..!!
പണ്ട് ഒരു തമിഴ് പടം കാണാൻ fdfs പോയത് ഞാൻ ഓർത്ത് പോയി. അടുത്ത് വന്നിരുന്നത് കുളിക്കുകയും നനക്കുകയും ചെയ്യാത്ത ഒരു തെണ്ടി..
സിനിമ തുടങ്ങി 10 മിനിറ്റോളം ഞാനാ നാറ്റം സഹിക്കേണ്ടിവന്നു. പിന്നെ നായകന്റെ ഇൻട്രോ ആയപ്പോൾ അവൻ സ്ക്രീനിന്റെ മുന്നിൽപോയി ഡാൻസും കളിച്ചു അവിടെ കിടന്നു പടം കണ്ട്.
ഹൊ.. ദൈവത്തിനു സ്തുതി..
പക്ഷെ, ഇവിടെ അത്ര പെട്ടെന്ന് ഒന്നും ഈ നരകത്തിൽ നിന്ന് കര കയറാൻ സാധിച്ചില്ല… ഹാ..സഹിക്കുക തന്നെ. എന്തായാലും വിൻഡോ സീറ്റ് ആയത് ഭാഗ്യം.
അങ്ങനെ ഒടുവിൽ കോയമ്പത്തൂർ എത്തി. ബോഗിയിൽ ഉണ്ടായിരുന്ന വലിയൊരു ശതമാനം ആൾക്കാരും അവിടിറങ്ങി.
ഹൊ.. ഇരട്ട പെറ്റ സുഖം.
പക്ഷെ, സീറ്റുകളിൽ ഒക്കെ ആളുണ്ട്.
സ്ലീപ്പർ ആയതിനാൽ പലരും ഉറങ്ങാൻ കിടന്നിരുന്നു.
സമയം രാത്രി 10 മണി ആയിരുന്നു. എന്റെ മുന്നിലെ 31 ആം നമ്പർ സീറ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ഞാനെന്റെ കാലുരണ്ടും അതിൽ കയറ്റി വെച്ച് ഒന്ന് മയങ്ങാൻ തുടങ്ങി.
“ക്യൂസ് മി…”
ഒരു കിളി നാദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.