അനുഭവങ്ങൾ അനുഭൂതികൾ !!
ങാ.. ഇതൊക്കെയാണ് ഞാൻ.
ഈ ബാംഗ്ലൂർ യാത്ര പെട്ടെന്ന് decide ചെയ്തതായതോണ്
RAC സീറ്റാണ് കിട്ടിയത്..
എന്താണ് RAC എന്നറിയാമല്ലോ.. അല്ലേ.. എന്തായാലും സ്ഥിരമായി ട്രെയിൻ യാത്ര ഇല്ലാത്തവർക്ക് വേണ്ടി ഞാനതൊന്ന് വിശദീകരിക്കാം.. കഥയിൽ ഒരു കാര്യം പറയുമ്പോൾ അതിന് clarity വേണമല്ലോ.. അതല്ലെ അതിന്റെ ശരി..
അതായത് ഇത് side സീറ്റാണ്. താഴെ മുഖാമുഖം ഇരിക്കാവുന്ന രണ്ട് സീറ്റുകൾ. ആ സീറ്റുകളുടെ ചാര് വശം നിവർത്തി ഇട്ടാൽ അതൊരു ബർത്താകും. റോളിലും ഒരു ബെർത്തുണ്ട്. അങ്ങനെ രണ്ട് പേർക്ക് യാത്രചെയ്യാവുന്ന ഈ സീറ്റ് REC ആക്കി റിസർവേഷൻ നടത്തും. അതായത് താഴെ മുഖാമുഖം ഇരിക്കാവുന്ന രണ്ട് സീറ്റിൽ ഒരു സീറ്റ് REC ആക്കും.. അതായത് ആ സീറ്റ് നമ്പറിൽ രണ്ട് പേർക്ക് റിസർവേഷൻ കൊടുക്കും. രാത്രിയാകുമ്പോൾ എതിർ സീറ്റുകാരൻ മുകളിലെ ബെർത്തിലേക്ക് ചേക്കേറുമ്പോൾ ഒരേ നമ്പർ കാരായ രണ്ടു പേർക്ക് മുഖാമുഖമായി രണ്ട് സീറ്റുകൾ ഉപയോഗിക്കാം.. ഇനി രണ്ടു പേരും സഹകരണ മനോഭാവക്കാരാണെങ്കിൽ സീറ്റ് ബെർത്താക്കി ഇരുവശങ്ങളിലേക്കും ചമ്രം പടിഞ്ഞിരിക്കുകയോ കിടക്കുകയോ ഒക്കെ ആവാം..
എന്തായാലും എറണാകുളത്ത് നിന്നും ഞാൻ കേറിയപ്പോൾ രണ്ട് സീറ്റും കാലിയാണ്. അത് കൊണ്ട് ഞാൻ ലാവിക്ഷായിട്ട് അങ്ങിരുന്നു..