അനുഭവങ്ങൾ അനുഭൂതികൾ !!
റെയിൽവേ അനൗൻസ്മെന്റ് ആണ്.
“അളിയാ.. എന്നാ.. നീ വിട്ടോ.. വണ്ടി ഇപ്പോൾ എടുക്കും ”
ട്രെയിനിലെ വിൻഡോ സീറ്റിലൂടെ ഞാൻ പുറത്ത് നിന്ന മഹേഷിനോടായി പറഞ്ഞു..
“ഓ ക്കെടാ.…വണ്ടി എടുത്തിട്ട് പോകാം…”
പറഞ്ഞു തീർന്നില്ല. അതിന് മുൻപേ വണ്ടി അനങ്ങി ത്തു..ടങ്ങി.
മഹേഷ് : ഓക്കേ ട.. ചെന്നിട്ട് വിളിക്ക്.
ഞാൻ :-ഓക്കേ.. ബൈ..
മെല്ലെ മെല്ലെ ട്രെയിൻ അതിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തുടർന്നു..
എന്നെക്കുറിച്ച് പറഞ്ഞപ്പോൾ എന്റെ ശരീരത്തെ പറ്റി പറയാൻ മറന്നു.. ശരിക്കും അതാണല്ലോ ആദ്യം പറയേണ്ടത്..
സിമ്പിളായി പറഞ്ഞാൽ മലയാളത്തിന്റെ യൂത്ത് ഐക്കോൺ ദുൽഖർ സൽമാന്റെ ഒരു ഡ്യൂപ്പ് ..ശബ്ദത്തിന് ആ ഗാംഭീര്യമൊന്നും ഇല്ലകെട്ടോ..
അത്യാവശ്യത്തിന് മാസ്സ് & ഫിറ്റ് ആയ ബോഡി. എന്ന് വെച്ച് സിക്സ് പാക്ക് ഒന്നുമില്ല. ഒരു Four pack കണ്ടേക്കാം.. .അല്പം മുടിയും താടിയും വളർത്തിയിട്ടുണ്ട്.
പിന്നെ എന്റെ വലം കയ്യിൽ ഫോർആർമ്സിൽ ഒരു ടാറ്റൂ കുത്തിയിറ്റുണ്ട്.
ധ്യാനത്തിലിരിക്കുന്ന പരമശിവൻ.
Shiva tattoo
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കുത്തിയതാണ്.
അമ്മ വലിയ ശിവ ഭക്തയാണ്.. പിന്നെ, ടാറ്റൂ ഒക്കെ ചെയ്യുന്നതിൽ വീട്ടിൽ എതിർപ്പും ഇല്ലായിരുന്നു.
പക്ഷെ, സ്കൂളിൽ ഈ ടാറ്റൂ കുത്തിയതിന്റെ പേരിൽ ഒരുപാട് പ്രശ്നം ഉണ്ടായിട്ടുണ്ട്. മതം അടക്കം.. PTA മീറ്റിംഗിൽ പലവട്ടം..നിർത്തി പൊരിച്ചിട്ടുണ്ട്.
അതൊരു പതിവായപ്പോ എനിക്ക് പ്രശ്നമില്ലാതെയുമായി.