അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – എന്റെ അനുഭവങ്ങളാണ് ഞാനീ കഥയിൽ പറയുന്നത്..
ങാ.. ആരാണീ ഞാൻ… അത് പറഞ്ഞില്ലല്ലോ അല്ലേ..
ഞാൻ രമേഷ്. കൊച്ചി മട്ടാഞ്ചേരിക്കാരനാണ്. വീട്ടിൽ അനിയത്തി, അച്ഛൻ, അമ്മ , മുത്തശ്ശി.. പിന്നെ ഞാൻ.. അഞ്ചംഗ കുടുംബം.
ഞാനൊരു സിവിൽ എഞ്ചിനീയർ ആണ്. 2 വർഷമായി കൊച്ചി ബേസ്ഡ് ഒരു കമ്പനിയിൽ ആയിരുന്നു ജോലി. സാലറി ഒരു 40 k ഒക്കെ ഉള്ളു.
ഒരു ഡീസന്റ് സാലറി പാക്ക് & ലൈഫ് ആയിരുന്നെങ്കിലും ഞാനതിൽ ഹാപ്പിയല്ലായിരുന്നു.
ആ കമ്പനിയിൽ നിന്നാൽ വലിയ കരിയർ വളർച്ച ഉണ്ടാവില്ല എന്നറിഞ്ഞത് കൊണ്ട് ഞാൻ വേറെ കുറേ കമ്പനീസ് നോക്കാൻ തുടങ്ങി.
ആ സമയത്താണ് ബാംഗ്ലൂരിൽ ഉള്ള എന്റെ ഫ്രണ്ട് മോഹൻ അവന്റെ കമ്പനിയിലെ ജോബ് വാക്കൻസിയുടെ കാര്യം പറഞ്ഞത്.
ഞാൻ അവരുടെ HR റുമായി ഒരു ഓൺലൈൻ ഇന്റർവ്യൂ അറ്റന്റ് ചെയ്തു. സംഭവം സെറ്റ്. ജോബ് റെഡി. സാലറിയും ഏകദേശം 1 lac ഉണ്ട്.2 ഇയർ എക്സ്പീരിയൻസ് ഉള്ളത് നന്നായി. ഒരു മാസത്തിൽ ജോയിൻ ചെയ്യാൻ പറഞ്ഞു.
വീട്ടിലും എതിർപ്പൊന്നുമില്ല. നീ എങ്ങനായാലും നന്നായി ഇരുന്നാൽ മതി എന്ന മൈൻഡ് ഉള്ള വീട്ടുകാർ ആയോണ്ട് എല്ലാം ഓക്കേ.
“ യാത്രക്കാരുടെ ശ്രദ്ധക്ക് ട്രെയിൻ നമ്പർ :7346 തിരുവനന്തപുരം സെൻട്രേലിൽ നിന്ന് ബാംഗ്ലൂർ പോകുന്ന ബാംഗ്ലൂർ എക്സ്പ്രെസ് ഒന്നാമത്തെ പ്ലാറ്റ്ഫോംമിൽ നിന്നും ഉടൻ യാത്ര തിരിക്കുന്നതാണ്…”