ആശാട്ടിയുമായുള്ള ആട്ടക്കലാശം
ആശാട്ടി പറയുന്നതിനൊക്കെ റാൻ മൂളുന്ന ആളാണ് ആശാനെന്ന് തുടക്കത്തിലേ എനിക്ക് ബോദ്ധ്യമായി.
അവർക്ക് ഒരു നാല്പത് വയസ്സ് ആയിക്കാണും . ആശാന് അൻപത്തഞ്ചിൽ കുറയില്ല. ആശാനെ ക്കൊണ്ട് അവർക്ക് ഒന്നുമാവില്ല ഇതൊക്കെയാണ് ഞാൻ നിരീക്ഷിച്ചു കൊണ്ടിരുന്നത്.
ആശാട്ടി പറഞ്ഞു. അശോകാ.. നീ നാളെ കാലത്തേ ഇവിടെ വരണം. ചെയ്യേണ്ട കാര്യങ്ങളൊക്കെ ആശാൻ പറഞ്ഞ് തരും. എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്റെ സമ്മായവുമുണ്ടാകും.
ആശാട്ടിയാണ് ആഴ്ച കൂലിയൊക്കെ കൊടുക്കുന്നതെന്ന് ആശാനെ കാണാൻ വരുന്നതിന് മുന്നേ കൂട്ടുകാരനിൽ നിന്നും മനസിലാക്കിയിരുന്നു.
ആശാട്ടി ഒരു മഹാസംഭവമാണെന്ന വിധത്തിൽ പെരുമാറിക്കോളണമെന്ന് അവൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
എന്തായാലും ആശാട്ടി എന്നെ ഒരു സാധാ പെയ്ൻററായിട്ടല്ല അവരോധിച്ചിരിക്കുന്നത്. സുപ്രവൈസർ പണി എടുപ്പിക്കുന്ന ആളാങ്ങല്ലോ.. എന്നാലും പെയറിംങ്ങ് പണി കൂടി ചെയ്യണം. ഒരു കൈത്തൊഴിലല്ലേ.. ഗൾഫിലൊക്കെ നല്ല സാധ്യതയുള്ള ജോലിയുമാണല്ലോ.
അടുത്ത ദിവസം രാവിലെ തന്നെ ആശാന്റെ വീട്ടിലെത്തി. ആശാന് അപ്പോഴും തലേന്നത്തെ കെട്ട് വിട്ടിരുന്നില്ല. ആശാട്ടി വന്ന് കാര്യങ്ങളൊക്കെ പറഞ്ഞ് തന്നു. ഇപ്പോൾ 38 പണിക്കാരുണ്ട്. അവരിൽ കൂട്ടുകാർ വരെ കണ്ടെന്നിരിക്കും. ആരായാലും പണി എടുക്കുന്ന കാര്യത്തിൽ ഉഴപ്പാൻ അനുവദിക്കരുത്. മറ്റ് സ്ഥലങ്ങളിൽ കൊടുക്കുന്ന കൂലിയേക്കാൾ അൻപതും നൂറുമൊക്കെ നമ്മൾ കൂടുതൽ കൊടുക്കുന്നുണ്ട്. അതിന്റെ ഗുണം നമുക്കു മുണ്ടാവണം.
One Response