ആരെ.. എങ്ങനെ ..എവിടെ
ബാത്ത്റൂമിന്റെ കുറ്റി എടുക്കുന്ന ഒച്ച കേട്ട് ഞാൻ പെട്ടന്ന് മാറി.
പുനം കുളി കഴിഞ്ഞ് ഇറങ്ങി വന്നു. ടീ ഷർട്ടും പാന്റ് പോലൊരു ഡ്രസ്സും.
എന്നെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് അടുക്കളയിലേക്ക് പോകാൻ തുടങ്ങിയതും ഒരു മെസേജ് വന്നതിന്റെ notification sound കേട്ടു.
അവള്‍ക്കു വാട്ട്സ്ആപ്പ് മെസേജ് വന്നതാണെന്ന് എനിക്ക് മനസ്സിലായി..
എനിക്ക് പുറം തിരിഞ്ഞു അവൾ അത് വായിച്ച്, അതിന് മറുപടി അയച്ചു.
സാധാരണ നിലയില്‍, അവള്‍ക്ക് വന്ന മെസേജ്കൾ ശ്രമിക്കാറില്ല. അതറിയാനുള്ള സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ഇത് വരെ അത് പരിശോധിച്ച് നോക്കിയിട്ടില്ല.
എതായാലും ഇത് നോക്കണം.
ഞാൻ അവളുടെ ഫോൺ നോക്കുകപോലും ചെയ്യില്ല എന്ന് പൂനത്തിന് അറിയാമായിരുന്നു.
ഞാൻ ഒന്ന് ചരിഞ്ഞുനോക്കി.
ഫോൺ എനിക്ക് കാണാം..
അതില്‍ ആമി എന്ന് സേവ് ചെയ്തിരുന്നു.
ഞാൻ പറഞ്ഞത് പെട്ടെന്ന് തന്നെ ചെയ്യണം എന്നായിരുന്നു ആ മെസേജ് .
ഇനി എന്നെ കൊന്ന് കളയാനാണോ ഇവരുടെ പ്ലാനിങ്.
അങ്ങനെ ഇവര്‍ക്ക് ഒന്നിക്കാം.
അതോ ഇത് പോലെ വേറെ ഒരുത്തന്റെ ഭാര്യയായി ആജീവനാന്തം അമീറിന്റെ രഹസ്യ ഭാര്യയായി ജീവിക്കാനാണോ ?
എന്താണ് പ്ലാനെന്നറിയണം..
ഇത് അധികനാള്‍ വെച്ച്കൊണ്ടിരിക്കാൻ പറ്റില്ല. ഞങ്ങളുടെ ജീവിതമാണ്. രക്ത ചൊരിച്ചില്‍ കൂടാതെ പ്രശ്നം പരിഹരിക്കണം.