ആരെ.. എങ്ങനെ ..എവിടെ
മയിൽപ്പീലി നിറമുള്ള കല്യാണ സാരിയിൽ അതീവ സുന്ദരിയായി ചാന്ദിനി.. ആടയാഭരണങ്ങൾ അധികമില്ല. എന്നിട്ടും പുനത്തിന് അവളോട് അടങ്ങാത്ത അസൂയയായി. ആരായിരിക്കും അവളെ കെട്ടുന്ന ആ ഭാഗ്യവാൻ. ഒരു പക്ഷെ അവനും അതീവ സുന്ദരനായിരിക്കും. അല്ലാതെ ഇത്രയും നല്ല സുന്ദരിയെ കൊടുക്കുമോ.. പൂനത്തിന്റെ ചിന്ത പോയത് ആ വഴിക്കാണ്..
മൂന്ന് കാറുകൾ വന്നു. അതിൽ ഒന്നിൽ നിന്നും DCP വിനോദ്കുമാർ ഇറങ്ങി. അത് കണ്ട പൂനത്തിന്റെ മുഖം ഇരുണ്ടു. പിറകെ കിരണിന്റെ അച്ഛനും അമ്മയും ചേച്ചിയും അളിയനും ഇറങ്ങുന്നത് കണ്ടപ്പോൾ അവൾക്കു ഒരാശങ്ക മണത്തു. ചാന്ദിനിയുടെ അമ്മാവൻ വന്നു. വരനെ ആനയിക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ചു ചാന്ദിനിയുടെ കസിൻ ബ്രോസ് എല്ലാം അവിടെയെത്തി. ഡോർ തുറന്നിറങ്ങുന്ന യുവ കോമളനെ കണ്ട പൂനത്തിന്റെ തലയിൽ ഒരു ഇടുത്തി വീണു.
അവൾ അവിടെ കണ്ട തൂണിൽ ചാരി നിന്നു . ആ ശരീരം വിയർപ്പിൽ കുളിച്ചു. ആ അവസ്ഥ തന്നെയായിരുന്നു അവളുടെ അച്ഛന്റെയും അമ്മയുടെയും. യഥാർത്ഥത്തിൽ കിരണും അവളും ബന്ധം വേർപെടുത്തിയ കാരണം ചാന്ദിനിയുടെ അച്ഛനും അവളുടെ ബന്ധുക്കളും പൂനത്തിന്റെ വീട്ടുകാർക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. എന്നാൽ മറ്റുള്ളവരെ പൂനത്തിന്റെ വീട്ടുകാർ തെറ്റിദ്ധരിപ്പിച്ചു.. കിരണിനെ ആണവർ വില്ലനാക്കിയത്. കിരണിനെ കണ്ട ആ ബന്ധുക്കൾ നേരിട്ട് ചാന്ദിനിയുടെ അമ്മാവനോട് കാരണം തിരക്കി. അയാളുടെ ഭാര്യ വള്ളിപുള്ളി തെറ്റാതെ പൂനം കാണിച്ച പണി ഓരോന്നായി പറഞ്ഞു. ആ സ്ത്രീക്ക് പൂനത്തിന്റെ അമ്മയുടെ പത്രാസ്സ് ഇഷ്ടമല്ലായിരുന്നു. പോരെ പൂരം.. അങ്ങനെ അവരുടെ മനസ്സിൽ വില്ലനായിരുന്ന കിരൺ പെട്ടെന്ന് നായകനായി.