ആരെ.. എങ്ങനെ ..എവിടെ
എല്ലാം കാര്യത്തിലും നിനക്ക് നല്ല ഉറപ്പാണല്ലോ.. ആദ്യ കല്യാണത്തിൽ ഈ ഉറപ്പു ഉണ്ടായില്ലല്ലോ..എന്തൊക്കെ ആയിരുന്നു.. ഗൾഫാണ്.. അതാണ്.. തേങ്ങയാണ്..
ഹരിദേവയെ പൂനത്തിന്റെ അച്ഛൻ രവീന്ദ്രൻ ഒന്ന് ട്രോളാൻ നോക്കി.
അതിനു മറുപടിയായി അയാൾ, ആ കുമാർ ഇങ്ങനെ ഒരു ഗേ അയി പ്പോയത് കൊണ്ട് എന്റെ മകൾ വഴിതെറ്റിപ്പോയില്ലല്ലോ.. പിന്നെ പരപുരുഷ ബന്ധത്തിന് നിന്നില്ല.. ഒരു കാമുകന്റെ കൂടെ പോയതുമില്ല..
അത് നല്ലതാ.. എന്ന് പൂനത്തിന്റെ അച്ഛൻ പറഞ്ഞു.
അത് പൂനത്തിന്റെ അച്ഛനുള്ള ഒരു തിരിച്ചടിയാണെന്ന് അയാൾക്ക്‌പോലും മനസിലായില്ല.. പിന്നെയാണ് മനസ്സിലായത്.. അപ്പോഴേക്കും അവിടെ നിന്നും ഇറങ്ങി..പോകുന്ന വഴി അയാൾ ഓർത്തു.. ഏത് തെണ്ടിയുടെ മകളുടെ മുൻ ഭർത്താവിനെയാണ് ഹരിദേവ അയാളുടെ മകൾക്കാലോചിച്ചത്..
പിറ്റേദിവസം.. ചാന്ദിനിയുടെ കല്യാണ ദിവസം.. ഇത് കഴിഞ്ഞു കൃത്യം 5ആം ദിവസമാണ് പുനത്തിന്റെയും വരുണിന്റെയും കല്ല്യാണം.
തീരെ ലളിതമായി ചാന്ദിനിയുടെ കല്യാണം നടത്തുന്നത് വരന്റെയും വീട്ടുകാരുടെയും ഇഷ്ടത്തിനനുസരിച്ചാണ്. ഒരു അമ്പലത്തിൽ വെച്ചാണ് നടത്തുന്നത്. ദേവീക്ഷേത്രത്തിൽ.. അവിടെ വെച്ചു നടത്തിയിട്ടുള്ള വിവാഹങ്ങൾ സർവ്വ വിധ മംഗലത്തോട്കൂടി ജീവിതാവസാനം വരെ നിലനിൽക്കും.. എന്നാണ് പൊതുവെയുള്ള വിശ്വാസം.. ഹരിദേവ ഇപ്പോഴത് വിശ്വസിക്കുന്നു.. അയാൾ അത്രയും വിശ്വാസി ആയിരുന്നില്ല. എന്നാൽ ഇപ്പോൾ വിശ്വസിക്കുന്നു.