ആരെ.. എങ്ങനെ ..എവിടെ
അത് നടക്കുമോ അളിയാ.. കിരണിന്റെ കല്യാണത്തിന് മുൻപ്..!!
നടത്തും അളിയാ.. എന്റെകൂടി വാശിയാണ്
എന്തിനാ വാശി? തെറ്റ് കാണിച്ചത് പൂന മാണ്.. അല്ലാതെ കിരണോ അവന്റെ വീട്ടുകാരോ അല്ല. ഇതുപോലെ അവിഹിത വേഴ്ച കണ്ട നല്ലൊരു ശതമാനം ആളുകളും രണ്ടിനെയും തീർക്കും.. കിരണും കുടുംബവും നല്ല വിദ്യാഭ്യാസം നേടിയവരും നല്ല കുടുംബക്കാരുമാണ്. അത്കൊണ്ട് അവർ മാന്യമായി അവസാനിപ്പിച്ചു.
ഇനി അവൾ അവിടെയും പോയി ഇതുപോലെ കാണിച്ചാൽ വരുൺ ചോദിക്കുകയും പറയുകയും ഇല്ല.. മനസിലായല്ലോ ?
അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല.. ഈ ആലോചനയുടെ കാര്യംപോലും അവർ ഒരു ബന്ധുക്കളുമായും ഷെയർ ചെയ്തില്ല. തീയതി ഉറപ്പിച്ചശേഷമാണ് പുറത്തുവിട്ടത്..
പിന്നെ പൂനത്തിന്റെ അച്ഛൻ ചോദിച്ചു: അല്ല ചാന്ദ്നിയുടെ കല്യാണം നീ പറഞ്ഞതാണ്.. വരൻ ആരെന്നു നീ ഇതുവരെ പറഞ്ഞില്ല..
എന്റെ എടുത്തുചാടിയുള്ള വാക്ക് കൊടുപ്പാണ് എന്റെ മകളുടെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം. ഇനി അങ്ങനെ ഉണ്ടാകില്ല.. ഞാൻ അവൾക്കുകൂടി ഇഷ്ട്ടമുള്ള പയ്യനാണ്. അവനെ എനിക്ക് അടുത്തറിയാം.. ഒരിക്കൽ ആലോചിച്ചതുമാണ്.. ഏതായാലും നാളെയാണ് കല്യാണം.. അപ്പോൾ നിനക്ക് കാണാം പയ്യൻ ആരെന്നു.. ഇപ്പോൾ ഒരു സർപ്രൈസ്റ്റായി ഇരിക്കട്ടെ.. ഹരിദേവ പറഞ്ഞു.