ആരെ.. എങ്ങനെ ..എവിടെ
അവർ ഒരു പാർക്കിലാണ് പരസ്പരം കണ്ടത്. ഒരു പുൽത്തകിടിയിൽ ഇരുന്ന
വർ സംസാരിച്ചു..അപ്പോൾ രണ്ടുപേരുടെയും മനസ് കൗമാരക്കാരുടെത് പോലെ ആയിരുന്നു. പ്രണയിനിയെ നേരിട്ട് കണ്ട കാമുക മനസ് തന്നെയായിരുന്നു കിരണിന്റെ.
ഇരുവരും പതിയെ പ്രണയത്തിന്റെ ലോകത്ത് നീന്തിനടന്നു. പൂനവുമായുള്ള വൈവാഹിക ബന്ധത്തെക്കുറിച്ചുള്ളതും അതുപോലെ കുമാറുമായുള്ള വിവാഹ ബന്ധത്തെക്കുറിച്ചുള്ളതുമായ ഓർമകൾ രണ്ടുപേരും എന്നേക്കുമായി മറന്നു..
കൂടികഴ്ചകൾ പുരോഗമിച്ചപ്പോൾ കിരൺ തന്റെ അച്ഛനോട് തുറന്നു പറഞ്ഞു.. അയാൾ അവൻ സംസാരിക്കുന്നതിനു മുൻപ്തന്നെ ഹരിദേവയുമായി സംസാരിച്ചത് ഉറപ്പിച്ചിരുന്നു. അത് കിരണിന് ഒരു വലിയ സർപ്രൈസ് ആയി. ചാന്ദിനിക്കും അത് തന്നെയായിരുന്നു.
അങ്ങനെ ആ ദിവസത്തിന്റെ തലേദിവസമായി.. പൂനത്തിന്റെ മാതാപിതാക്കൾ ഹരിദേവയെ കാണാൻ വന്നു.
അവർ പറഞ്ഞു:
ഞങ്ങൾ പൂനത്തിന്റെ കല്യാണം ഉറപ്പിച്ചു.. രാജേന്ദർ ചേട്ടന്റെ മകൻ വരുൺ..
ഹരിദേവ മനസിൽ ചിന്തിച്ചു.. ചേരും പടി ചേർന്നു… !! പൂനത്തിന് ചേരുന്നത് ഇതുപോലെയുള്ള നെറികെട്ടവനാണ്.. അല്ലെങ്കിലും അവളും അത്ര മോശമല്ല. സ്വന്തം പെങ്ങൾക്ക് എങ്ങനെ ഇതുപോലുള്ള ഒന്ന് ജനിച്ചു..!!
ഹരി ദേവ മനസ്സിലോർത്തു..
പൂനം സമ്മതിച്ചോ എന്നയാൾ ആരാഞ്ഞു.. ആദ്യം ഇല്ലായിരുന്നു. പിന്നെ അവൾക്ക് വാശി.. കിരണിന്റെ കല്യാണത്തിന്റെ മുൻപ് അവളുടെ കല്യാണം നടക്കണമെന്ന്..