ആരെ.. എങ്ങനെ ..എവിടെ
ആദ്യം ചാന്ദ്നിയെ അവനു ആലോചിച്ചു ചെന്നുവെങ്കിലും അവർ അത് നിരസിച്ചു. പിന്നെ പൂനത്തിനെ ആലോചിച്ചു.
പൂനം തന്നെ അത് എതിർത്തിരുന്നു. ഇനി ഈ അവസരം മുതലെടുക്കാം.. അവനു ഇനി പെണ്ണിനെ കിട്ടില്ല.. ഇവൾക്കാണെകിൽ പൂത്ത സ്വത്തുണ്ട്.. ഒരുത്തനെ പ്രണയിച്ചു, പിന്നെ കല്യാണം കഴിച്ചവനെ വഞ്ചിച്ചു കാമുകന്റെ കൂടെ കിടന്നവളാണ്. ഇനി അവളെ കെട്ടാൻ വല്ലവരും വരുമോ.. വന്നാൽത്തന്നെ താനത് മുടക്കും. അവളെ തന്റെ മകന് കിട്ടണം എന്നായിരുന്നു അയാളുടെ ചിന്ത. എന്തായാലും അയാളുടെ തന്ത്രം വിജയിച്ചു. പൂനം അതിൽ ഒപ്പ് വച്ചു. കൊടുക്കേണ്ടത് കൊടുത്തു.. എല്ലാം അവസാനിപ്പിച്ചു. ഒരാഴ്ചക്കുള്ളിൽ എല്ലാം തീർന്നു..
ഇതിനിടെ കുമാറും ആയുള്ളൂ എല്ലാം അവസാനിപ്പിച്ചു ചാന്ദ്നി.
മയക്കു മരുന്ന് കൈവശം വച്ചതിനു തൊണ്ടിസഹിതം കുമാർ അകത്തായി. പിന്നെ ഡിവോഴ്സും എളുപ്പമായി.
ചാന്ദിനിയുടെ ഡിവോഴ്സ് അവരുടെ കുടുംബത്തിലറിഞ്ഞു.
എല്ലാം അവസാനിപ്പിച്ചപ്പോൾ കിരൺ ചാന്ദിനിയെ വിളിച്ചു പറഞ്ഞു:
എല്ലാം അവസാനിപ്പിച്ചു.. രക്ത ചൊരീ ച്ചിൽ ഇല്ലാതെ തന്നെ..
പിന്നെ ചാന്ദ്നിയെ ഒന്ന് കാണണമെന്ന് പറഞ്ഞു. കാണാമെന്നവൾ സമ്മതിച്ചു. അച്ഛനോട് അനുവാദം വാങ്ങി അവൾ ഇറങ്ങി.
ചാന്ദ്നിയുടെ അച്ഛൻ ഹരിദേവന് കിരണിനെ ഇഷ്ടമായിരുന്നു.. ഇനി മകൾക്ക് താല്പര്യമാണെകിൽ.,. അത്തന്നെ ആയിക്കോട്ടെ എന്ന പക്ഷക്കാരനായിരുന്നയാൾ.