ആരെ.. എങ്ങനെ ..എവിടെ
ഞങ്ങളുടെ കുടുംബത്തിൽ ജീവിക്കാൻ വന്നിട്ട് വല്ലവന്റേം കൊച്ചിനെ പ്രസവിച്ചു ഞങ്ങളുടെ കൊച്ചാക്കി വളർത്താൻ നോക്കുന്നോ. നിനക്ക് അവനെ ഇഷ്ടമായിരുന്നെങ്കിൽ അവന്റെ കൂടെ പോകണമായിരുന്നു. നിന്റെ അമീർ.. അവന്റെ കാര്യം ഞങ്ങൾ പോലീസ് ഡിപ്പാർട്മെന്റ് നോക്കിക്കൊള്ളാം.. അവനെ ഞങ്ങൾ പിടിച്ചു ഒരു എട്ടു വർഷം ഉള്ളിലിടും .. കൂടെ നിനക്കു പോകണ്ടാ എന്നാണെങ്കിൽ വക്കീൽ പറയുന്നത് പോലെ കേൾക്കൂ..
DCP വിളിച്ചു : വക്കീലേ…
ഉടൻ വക്കീൽ എഴുന്നേറ്റു പറഞ്ഞു:
ഈ വിഷയം തീർക്കണം.. ഇനി ഈ ബന്ധം തുടരാൻ താല്പര്യമില്ല എന്നാണ് എന്റെ കക്ഷികളുടെ തീരുമാനം.. അതുകൊണ്ട് ഒരു പരസ്പര തീരുമാനത്തോടെ ഒരു ഡിവോഴ്സ് ഞങ്ങൾ ഡിമാൻഡ് ചെയുന്നു.. കേസിനു പോയാൽ അത് നിങ്ങൾക്കു പ്രശ്നമാകും കാരണം, ഈ പെൺകുട്ടിയും അമീറും തമ്മിലുള്ള ബന്ധം.. അതിന്റെയെല്ലാം തെളിവുകൾ എന്തുതന്നെയായാലും അത് കോടതിയിൽ ഹാജരാക്കേണ്ടിവരും.
നീണ്ട ചർച്ചക്കൊടുവിൽ അത് തീരുമാനിച്ചു.. ഒരു എതിർപ്പുമില്ലാതെ വിവാഹ മോചനം തീർപ്പാക്കാൻ രാജേന്ദ്രർ പൂനത്തിന്റെ മാതാപിതാക്കളിൽ സമ്മർദ്ദം ചെലുത്തി. കിരൺ പോയാൽ അവനെപ്പോലെ നൂറു പേര് പൂനത്തെ കല്യാണം കഴിക്കാൻ റെഡിയായി വരുമെന്നാണ് പറഞ്ഞത്.. യഥാർത്ഥത്തിൽ രാജേന്ദ്രന് അവരുടെ സ്വത്തുക്കളിൽ നോട്ടമുണ്ടായിരുന്നു.. അസാന്മാർഗിയായ അയാളുടെ മകന് ഒരു കാലത്തും കല്യാണം നടക്കുകയില്ലായിരുന്നു. എല്ലാ വിധ തരികിടയും ഉണ്ടവന് .. പിന്നെ വിദ്യാഭ്യാസം തീരെയില്ല..