ആരെ.. എങ്ങനെ ..എവിടെ
കിരൺ പറഞ്ഞു: നിർത്തെടീ.. നീ ഒലക്ക വാങ്ങിക്കും.. നീ അവന്റെ കൂടി ഇരുന്നു എന്താണ് കാണിച്ചതെന്ന് എനിക്കറിയാം.. അതിന്റെ വീഡിയോ ഞാൻ എടുത്തിരുന്നു.. പിന്നെ വീട്ടിൽ എല്ലായിടത്തും ഞാൻ ക്യാമറ വെച്ചിരുന്നു. നിനക്ക് ഞാൻ വാങ്ങിത്തന്ന ആ ഫോൺ അതും എന്റെ കൺട്രോളിലായിരുന്നു.. അന്ന് നീയും അവനും ഹോട്ടലിൽ കാണിച്ചത് എന്തൊ ക്കെയാണെന്ന് കണ്ടിട്ടും ഞാൻ നിന്നെ കൊല്ലാതെ വിട്ടത് എന്റെ അച്ഛനെയും അമ്മയെയും ഓർത്തിട്ടാണ്..
ഇതോടെ അവൾ അമീറിന് പണം കൈമാറിയ കാര്യങ്ങൾ വരെ കിരൺ വെളിയിൽ കൊണ്ട്വന്നു. താൻ വീടിനു ചുറ്റും ക്യാമറ വച്ചതും അതിൽ പതിഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു. ഒപ്പം പൂനം പ്രസിക്കാൻ ആഗ്രഹിച്ചത് അമീറിന്റെ കുഞ്ഞിനെയാണെന്നും അത് പ്രതികാരമാണെന്നുമുള്ള അവളുടെ വീഡിയോയുടെ ഓഡിയോ മാത്രം കേൾപ്പിച്ചു.
സ്വന്തം മകൾ അവളുടെ കാമുകന്റെ കൂടെ അവിഹിത വേഴ്ച്ച നടത്തുന്ന ദൃശ്യം അവളുടെ മാതാപിതാക്കളെ കാണിക്കുന്നത് മോശമായതുകൊണ്ട് മാത്രം അത് കാണിച്ചില്ല..
ഇത് പൂനം പ്രതീക്ഷിച്ചില്ല.. ഉടൻ DCP വിനോദ് കുമാർ എഴുന്നേറ്റു അവളോട് പറഞ്ഞു.. ഞാൻ വിചാരിച്ചാൽ നീ ഇപ്പോൾ അകത്താകും… അമീർ പലരേയും വഞ്ചിച്ചു പണം അടിച്ചു മാറ്റിയത് അവന്റെ കാമുകിയാണ് സൂക്ഷിച്ചിരുന്നതെന്ന് അമീറിന്റെ കൂട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ആ കാമുകി നീ ആണെന്ന് പ്രൂവ് ചെയ്യാൻ ബുദ്ധിമുട്ടൊന്നുമില്ല.. നിന്റെ കാൾ ഡീറ്റെയിൽസ് .. അയച്ച മെസ്സേജുകൾ. അവ തന്നെ ധാരാളം. പിന്നെ എല്ലാം നിന്റെകൂടി ഗൂഢാലോചനയാണെന്ന് വരുത്താൻ ഈസിയാണ്.. റഞ്ഞത് ഒരു ആറു കൊല്ലം നിന്നെ അകത്തിടാനുള്ള തെളിവുകളുണ്ട്.. അതോടെ നിന്റെ ഈ തിളപ്പങ്ങു തീരും.