ആരെ.. എങ്ങനെ ..എവിടെ
അവൻ തന്റെ മകളെ മയക്കു മരുന്ന് കലർത്തിക്കൊടുത്തു തന്നെ ഗേ ഇഷ്ടങ്ങൾക്ക് കുടപിടിക്കുന്ന, മയക്കുമരുന്ന് നൽകുന്ന ഒരുവന് കൂട്ടി ക്കൊടുക്കാൻ പ്ലാൻ ചെയ്തതായിരുന്നു. അന്ന് യാദൃശ്ചികമായി കിരണിന്റെ കാർ കണ്ടു , കിരണിന്റെ കൂടെ കാറിൽ കയറിതാണ് അവൾക്കു രക്ഷയായത്.. അല്ലെങ്കിൽ അവൻ അവളെ അവിടെ വച്ചു കൈമാറുമായിരുന്നു.
ഈ പ്ലാൻ കുമാറിനെ പൊക്കിയ തന്റെ അളിയന്മാർ അവന്റെ കൂടെയുള്ള ഒരുവനെ പഞ്ഞിക്കിട്ടപ്പോൾ കിട്ടിയ രഹസ്യമാണ്. ഏതായാലും അളിയന്മാർ അവന്മാരുടെ താവളം വരെ അടിച്ചു തകർത്തു. ഇപ്പോൾ പോലീസ് സ്റ്റേഷനിലുണ്ട് അ ദുഷ്ടന്മാർ. അന്ന് തന്നെ ചാന്ദിനിയുടെ അച്ഛൻ മകളെക്കൊണ്ട് ഡിവോഴ്സ് പെറ്റിഷൻ ഒപ്പിട്ടു വക്കിൽ വഴി കോടതിയിൽ കൊടുത്തു. ഒരു ഗേ, പിന്നെ മയക്കുമരുന്നിന് അടിമയായ ഒരുവന്റെ കൂടെ ജീവിക്കാൻ ഒരു കോടതിയും പറയില്ല എന്ന ഉറച്ചവിശ്വാസം അയാൾക്കുണ്ടായിരുന്നു.
പിറ്റേദിവസം കിരണും കുടുംബക്കാരും ഒരു വക്കീലുമായി പൂനത്തിന്റെ വീട്ടിൽ എത്തി.
അവർ പറഞ്ഞ പ്രകാരം അവരുടെ ബന്ധുക്കളെല്ലാം ഉണ്ടായിരുന്നു. ഒപ്പം പൂനത്തിന്റെ അമ്മയുടെ വകയിലെ ഒരു ആങ്ങളയും.. രാജേന്ദർ.. അതീവ സൂത്രശാലിയായിരുന്നയാൾ.. രാജേന്ദർ മുതൽലെടുപ്പിന് വന്നതാണ്..
ചർച്ച തുടങ്ങി.. അവർ കാര്യങ്ങൾ എല്ലാം പറഞ്ഞു.. പിന്നെ പൂനത്തെ വിളിക്കാൻ ആവശ്യപ്പെട്ടു.. പൂനത്തെ അവിടെ കൊണ്ട് നിർത്തി. അവരുടെ ഉദ്ദേശം അറിഞ്ഞപ്പോൾ പൂനം നടുങ്ങി.. താൻ ഇത്രയും നാൾ കൊണ്ട് നടന്ന രഹസ്യം വെളിച്ചത്തിൽ വരാൻ പോകയാണോ എന്ന ചിന്ത അവളെ കിടുക്കി.. അതിനു മുൻപ് അമീറിന്റെ ചെയ്തികൾ അവളെ നടുക്കിയിരുന്നു.. വാർത്തകൾ വഴി കേട്ടതാണെല്ലാം.. പക്ഷെ അവൾക്ക് ഇപ്പോഴും അവനെ പൂർണമായും വെറുക്കാൻ പറ്റുന്നില്. പക്ഷെ തന്റെ ജീവിതം പോകരുത്.. അനുഭവിച്ച സുഖസൗകര്യങ്ങൾ, പിന്നെ ബന്ധുക്കൾക്കിടയിൽ വലിയ അഭിമാനമായിരുന്നു കിരണിന്റെ ഭാര്യാ എന്നത്.. കൂടാതെ, കൂട്ടുകാരികൾക്കിടയിലും നാട്ടുകാർക്കിടയിലും.