ആരെ.. എങ്ങനെ ..എവിടെ
കഥ തുടരുന്നു – ഒരു സ്വർത്ഥ മനോഭാവം ചാന്ദിനിയിൽ ഉടലെടുത്തു.. ഒരിക്കൽ തനിക്കു വന്നു പോയ സൗഭാഗ്യം ഇത്തവണ പിടിച്ചെടുത്താലോ എന്ന്..
വരട്ടേ എന്നവൾ ചിന്തിച്ചു.. !!
അതിനിടെ പൂനത്തിന്റ അവസ്ഥ അറിഞ്ഞ അവളുടെ തന്തപ്പടി ബോധം കെട്ടു വീണു. അയാളെയും വാരി പിടിച്ചിച്ചു ബന്ധുക്കൾ ഹോസ്പിറ്റലിലാക്കി. എല്ലാവരെയും പൂനം കിടക്കുന്ന ICU ഭാഗത്തു നിർത്തില്ല.. രണ്ടു പേർ നിൽക്കാൻ പറഞ്ഞു..
അമീർ വിഷയം ചാനൽ വഴി വന്നപ്പോൾ പൂനത്തിന്റെ ബന്ധുക്കൾ കിരണിന്റെ അടുത്ത് നിൽക്കാൻ ചെറുതായി ഭയപ്പെട്ടു. കാരണം DCP അവന്റെ അമ്മാവനാണ്. കൂടാതെ അവന്റെ മുഖത്ത് ഒരു കോപം കണ്ടു. എന്തിനും പോന്ന ഒരു ഭാവം !!
നല്ല സൗമ്യനായിരുന്ന, നല്ല ക്ഷമയുള്ളവനെന്ന് നാട്ടുകാർ പുകഴ്ത്തുന്ന ആ ചെറുപ്പക്കാരന്റെ മുഖം ഇത്രയും കലിപ്പിൽ കണ്ടപ്പോൾ അവർ എന്തൊക്കയോ ഊഹിച്ചിരിക്കണം.
ഭാര്യാ സീരിയസ്സായി ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു വിഷമമല്ലെന്നും അവർ തിരിച്ചറിഞ്ഞു.
ഇതിനിടെ പോലീസ് അമീറിന്റെ ബോഡി തിരച്ചിൽ ആരംഭിച്ചു. നിരാശ ആയിരുന്നു ഫലം.. വെള്ളം ഒഴുകിപ്പോകുന്ന തുരങ്കമുഖത്ത് ഒരു വിധം വലിപ്പമുള്ള വസ്തുക്കൾ കടന്നു പോകാതിരിക്കാൻ കമ്പികൾകൊണ്ട് നിശ്ചിത അകലത്തിൽ ഗ്യാപ്പുള്ള ഒരു അരിപ്പ ഉണ്ടായിരുന്നു. ഉറപ്പായും ബോഡി അവിടെ തടയും..