ആരെ.. എങ്ങനെ ..എവിടെ
തങ്ങൾ പൂനത്തിന്റെ കൂടെ ഒരു ദിവസം നിൽക്കാൻ വന്നതാണെന്ന് അവൾ അറിയിച്ചു. ഒരു സമാന്യ മര്യാദയുടെ പേരിൽ കിരൺ എതിര് പറഞ്ഞില്ല. അവൻ വിചാരിച്ചു.. പൂന മാണ് തെറ്റ്കാരി, അതിനു ഇവരോട് എന്തിന് ദേഷ്യം കാണിക്കണം.
വരു..പോകാം.. എന്ന് പറഞ്ഞു കിരൺ കാറിൽ കയറുവാൻനേരം കുമാർ പറഞ്ഞു:
കിരൺ എന്റെ കയ്യിൽ ബൈക്കാണുള്ളത് ഞാൻ അതുമായി പുറകെ വരാം. എന്നാൽ, ചാന്ദിനി കാറിന്റെ മുൻസീറ്റിൽ കയറി. കിരൺ കാർ എടുത്തു കുമാർ ബൈക്കിൽ പിന്തുടർന്നു.. പോകുന്ന വഴി അവൾ സംസാരിക്കുന്നുണ്ടായിരുന്നു.
നല്ല രസമായിരുന്നു കേൾക്കാൻ.
ആ സംസാരത്തിൽ കിരണിന്റെ മനസ് ചാഞ്ഞാടിയെങ്കിലും അവൻ സ്വയം അടക്കി.
വീട്ടിൽ എത്തി.. ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു.. സൽക്കരിച്ചു. കിരൺ ടിവി ഓൺ ചെയ്തു ന്യൂസ് വല്ലതും ഉണ്ടോ എന്ന് നോക്കി.. അവൻ പ്രതീക്ഷിച്ചത്പോലെ അമീറിന്റെ ഫുൾ ഹിസ്റ്ററി ഉൾപ്പെടെ ടിവിയിൽ. അവന്റെയും കൂട്ടുകാരുടെയും ആ വിവരണം കേട്ട ചാന്ദിനിയുടെ മുഖത്തു നടുക്കം വരുന്നത് കിരൺ കണ്ടു കുമാറും അതീവ ശ്രദ്ധയോടെ വാർത്ത നോക്കുന്നു. അവർ ആ ടീവീ കാണുന്നതിനിടെ കിരൺ ഫോണിൽ അച്ഛനെ വിവരം അറിയിച്ചു.
അച്ഛൻ പറഞ്ഞു: ഞങ്ങൾ കാണുന്നുണ്ട്. നിന്റെ അളിയൻ ആ ചാനൽ സെറ്റ് ആക്കിയിട്ടുണ്ട്.
ഇനി അവളുടെ കാര്യം.. അത് ഉടൻ തീർപ്പാക്കണം..
One Response