ആരെ.. എങ്ങനെ ..എവിടെ
ജയ് യെ കിരൺ ടൗണിൽ ആക്കാൻ പോയി. അവൻ പറഞ്ഞിടത്തു കാർ നിർത്തി ഇറങ്ങി, അവനെ ചില കാര്യങ്ങൾ പറഞ്ഞു ഏല്പിച്ചു. അപ്പോൾ കിരൺ എന്ന വിളി കേട്ടു കിരൺ ഞെട്ടി ത്തിരിഞ്ഞു. ഒരു പെൺകുട്ടിയും ഒരു പുരുഷനും ചിരിയോടെ നിൽക്കുന്നു. അത് ചാന്ദിനിയാണെന്ന് കിരണിന് തിരിച്ചറിയാൻ വൈകി. പൂനത്തിന്റെ അമ്മാവന്റെ മകൾ. ഒപ്പം അവളുടെ കെട്ടിയവൻ കുമാർ .
കിരൺ ചിന്തിച്ചു ഇവൻ ഗൾഫിൽ നിന്നും വന്നോ.. ചാന്ദിനി കുമാറിനെ കിരണിന് പരിചയപ്പെടുത്തി. കിരൺ ഒന്ന് ചിരിച്ചു.. എന്നാൽ കുമാർ പെട്ടെന്ന് കിരണിനെ അലിംഗനം ചെയ്തു. അവന്റെ ആ കെട്ടിപ്പിടുത്തം കിരണിന് അരോചകമുണ്ടാക്കി.
പെട്ടെന്നാണ് കുമാർ ജയ് യെ കണ്ടത്. അവനെ കണ്ടപ്പോൾ കുമാറിന്റെ മുഖം ഒന്ന് . ഒരു പേടി പോലെ. ജയ് കിരണിനോട് താങ്ക്സ് പറഞ്ഞു പോയി.
കുമാർ കിരണിനോട് : അവൻ ആരാണെന്ന് ചോദിച്ചു.
കിരൺ പറഞ്ഞു: വഴിയിൽ വച്ചു ലിഫ്റ്റ് ചോദിച്ചതാണ്.
അവൻ സമാധാനിക്കുന്നത് കിരൺ .
കിരൺ ചന്ദിനിയെ നോക്കി. ചുരിദാർ ആണ് വേഷം. അതി സുന്ദരിയായിരിക്കുന്നു.
കിരണിന്റെ കണ്ണുകൾ ഒരു മാത്ര അവളുടെ അങ്കലാവണ്യത്തിൽ കുടുങ്ങി. എന്നാൽ മനസിലെ ചിന്തകൾ മൂലം കണ്ണ് പിൻവലിച്ചു. എന്നാൽ, ചന്ദിനി കിരണിനെ നല്ലപോലെ നോക്കുന്നുണ്ടായിരുന്നു. വല്ലാത്ത നാണത്തോടെ..
One Response