ആരെ.. എങ്ങനെ ..എവിടെ
കിരൺ അവനെയും കൂട്ടിപ്പോയി , ലോറി യാർഡിൽ ഇട്ടു .. തന്റെ കാറുമെടുത്തു DCP അങ്കിളിന്റെ വീട്ടിൽ പോയി . അയാൾ അവിടെ ഉണ്ടായിരുന്നു. കിരണിന്റെ അച്ഛൻ കാര്യങ്ങൾ വിളിച്ചു പറഞ്ഞിരുന്നു. ഒപ്പം കിരണിന്റെ ആന്റിയും . അത് കൊണ്ട് കാര്യങ്ങൾ കൂടുതൽ വിശദീകരിക്കേണ്ടി വന്നില്ല.
അയാൾ കിരണിനോട് അച്ഛൻ തീരുമാനിച്ച കാര്യങ്ങൾ നടത്താമെന്ന് പറഞ്ഞു.. പിന്നെ ജയ്യോട് കണ്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അങ്ങനെ ഇരുന്നപ്പോൾ ന്യൂസ് ടീവീ കാണാൻ ഇടയായി. യൂവാവിനെ ഒരു സംഘം ആളുകൾ മർദിച്ചവശനാക്കി കനാലിൽ എറിഞ്ഞു വെന്ന വാർത്ത.
പിന്നെ കണ്ടത് ഒരു വീഡിയോയാണ് അമീറിനെ മർദിക്കുന്ന വീഡിയോ.. അതു കാനലിന്റെ അപ്പുറത്തെ സൈഡിൽനിന്നും ആരോ എടുത്തതാണ്.. അവനെ മർദിക്കുന്നത് മാത്രമാണ് ദൃശ്യത്തിൽ ഉള്ളത്. വേറെ ഒന്നുമില്ല..ലോറിയോ ബൈക്കോ കാറുകളോ ഒന്നും.
പിന്നെ ഫ്ലാഷ് ന്യൂസ്.. വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയും..
ഇവനാണ് അമീർ എന്ന് കിരൺ അലറി. DCP ചാടി എഴുന്നേറ്റു, ഉടനെ ആ ഏരിയയിലെ ഇൻസ്‌പെക്ടറെ ബന്ധപ്പെട്ടു.
വിവരങ്ങൾ ചോദിച്ചു അറിഞ്ഞ അയാൾ കിരണിനോട് പറഞ്ഞു:
ടീവിയിൽ വന്നത് ശരിയാണ്.. അവനെ ആരൊക്കെയോ പഞ്ഞിക്കിട്ടു ആ കനാലിൽ തള്ളി.. അവിടെ വീണാൽപ്പിന്നെ രക്ഷപ്പെടാനാവില്ല.. ആ ഗുണ്ടകളിൽ ചിലർ കസ്റ്റഡിയിലായിട്ടുണ്ട്. ചിലവന്മാർ മുങ്ങി. അവരുടെ നേതാവിന്റെ പേർസണൽ കൊട്ടേഷൻ ആണെന്നാണ് അറിയാൻ സാധിച്ചത്.. പെണ്ണ് വിഷയമാണത്രെ.. അവന്മാർ അവനെ കനാലിൽ എറിയുന്നതിന് മുൻപ് അവന്റെ മൂന്നു കൂട്ടുകാരുടെ കൈകൾ വെട്ടി..എല്ലാവരും ഹോസ്പിറ്റലിലാണ്. ഏതായാലും നീ ഇനി അമീറിന്റെ കാര്യം നോക്കണ്ട.. ആ ഗുണ്ടകൾ ചെയ്തത് ക്രൈം ആണെങ്കിലും അതിൽ ഒരു നല്ല കാര്യമുണ്ടെന്ന് മനസ് പറയുന്നു.. ഏതായാലും ഞാൻ ഓഫീസിലേക്ക് പോകട്ടെ..കാര്യങ്ങളൊക്കെ വിശദമായി അന്വേഷിക്കാം.
One Response