ആരെ.. എങ്ങനെ ..എവിടെ
കിരണിനോട് ജയ് കുറെ കാര്യങ്ങൾ സംസാരിച്ചു.. അവസാനം, തന്റെ അമ്മാവൻ ഡിസിപിയോടും, പിന്നെ അച്ഛനോടും അമ്മയോടും ചേച്ചിയോടും അളിയനോടും പറയുവാൻ കിരൺ തീരുമാനിച്ചു. ജയിനെക്കൊണ്ട് പറയിപ്പിക്കാനാണ് ഉദ്ദേശിച്ചത്. അതിനായി വിജനമായ ഒരിടത്ത് വണ്ടി ഒതുക്കി, കിരണിന്റെ അച്ഛനെ വീഡിയോ കോൾ ചെയ്തു.. പിന്നിടത് group call ആക്കി.. മറ്റുള്ളവരും video കോളിലെത്തി.
കാര്യങ്ങൾ ജയ് ആണ് വിശദീകരിച്ചത്. എല്ലാം കേട്ടു മനസിലാക്കിയപ്പോൾ അവർ ആകെ മൂകരായി. തങ്ങളുടെ മകന്റെ ജീവിതം.. അത് ഇങ്ങനെ ആയിപ്പോയല്ലോ എന്ന് പറഞ്ഞു അമ്മ കരച്ചിലുമായി..
അവസാനം കിരൺ ക്യാമറക്ക് മുന്നിൽ വന്നു തന്റെ ഭാഗവും താൻ മനസിലാക്കിയ കാര്യവും ബോധിപ്പിച്ചു.
അമീർ നമ്മളുടെ വിഷയമല്ലെന്നും പുനം ഇനി കിരണിന്റെ ഭാര്യയായി വേണ്ട എന്നും തീരുമാനിക്കാൻ അവർക്കധിക സമയം വേണ്ടിവന്നില്ല.
ഒരു മാസം കാക്കാൻ കിരണിനോട്
അച്ഛൻ പറഞ്ഞു. അത് വരെ അവളെ അവളുടെ വീട്ടിലാക്കണം.. അതിനെന്തെങ്കിലും കള്ളം കണ്ടു പിടിക്കണം.. പിന്നെ നിന്റെ അമ്മാവൻ ബിനോദിനെ വിളിക്കാം.. അളിയൻ എന്തെങ്കിലും വഴി കണ്ട്പിടിക്കും… ഇപ്പോൾത്തന്നെ അവളെ വീട്ടിലേക്ക് അയക്കണം.. ഇനി അവിടെ നിർത്തേണ്ട..
വിഡിയോ കാൾ അവസാനിച്ചു.
ജയ് ഇത് ആരോടും പറയില്ലെന്ന് കിരണിന് വാക്ക് കൊടുത്തു.
One Response