ആരെ.. എങ്ങനെ ..എവിടെ
പിന്നെ എന്ത് വഴി എന്നാലോചിപ്പോൾ അമീറിന്റെ കൂട്ടുകാരാണ് മാർഗ്ഗം പറഞ്ഞു കൊടുത്തത്..
വിനോദ്, ഫിറോസ്, സോനു എന്നിവർ ആയിരുന്നു അവന്റെ കൂട്ടുകാർ. അവന്റെ അതേ നിലവാരമുള്ളവർ കോളേജ് മേറ്റ്സ് ആയിരുന്നവർ. .
കൂട്ടത്തിൽ ഗ്ലാമർ കൂടുതലുള്ളത് അമീറിനായിരുന്നു. ആ സൗന്ദര്യം ആയുധമാക്കുവാനായിരുന്നു അമീറിന് കിട്ടിയ നിർദേശം.
സമ്പന്നരായ പെൺകുട്ടികളെ ലൈനടിക്കുക. അതായത് മുടിഞ്ഞ പ്രേമം തന്നെ അഭിനയിക്കുക. അതും ഒരാളെയല്ല. പരസ്പരം ഒരു കാരണവശാലും അറിയാൻ ചാൻസില്ലാത്ത പലരേയും . അവരുടെ സ്വന്തമാണ് എന്ന ചിന്ത അവരിൽ ശക്തമാകുമ്പോൾ തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിക്കുക.. അതൊക്കെ തന്നെ സാമ്പത്തിക പ്രശ്നങ്ങൾ ആയിരിക്കണം. കാമുകിക്ക് അവനെ സഹായിക്കാൻ തോന്നുന്ന ആവശ്യങ്ങൾ..
അതായത് സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിൽ നിന്നാണ് വരുന്നത്. സഹോദരി രോഗി. അവളെ ചികിത്സിക്കാനാവാത്ത അവസ്ത.. അങ്ങനെ ഒരു കാമുകിക്ക് ഫീൽ ചെയ്യാനുതകുന്ന നമ്പറുകൾ.
അത്തരം നമ്പറുകൾ പെണ്ണിന്റെ മനസ്സലിയിപ്പിക്കും.. അങ്ങനെ യുവതികളിൽ നിന്നും പണം അടിച്ച് മാറ്റുക. ഒപ്പം അവരെ വളച്ചെടുത്ത് കളിക്കാവുന്ന എല്ലാ ചാൻസുകളും ഉപയോഗിക്കുക.
അവളെ ഊറ്റാവുന്നതിന്റെ പരമാവുധി ഊറ്റിക്കഴിയുമ്പോൾ ഉപേക്ഷിക്കാനും അവൻ തന്നെ തന്ത്രങ്ങൾ മെനഞ്ഞു. ഒരുമിച്ചുള്ള സമയത്ത് പെൺകുട്ടിയും അമീറും ഒന്നിച്ചുള്ള റൊമാന്റിക് ഫോട്ടോകൾ എടുക്കുക. ഈ ഫോട്ടോകൾ പെൺകുട്ടിയുടെ വീട്ടിലേക്ക് അയച്ച് കൊടുക്കുന്നതോടെ അവൾ വീട്ടുതടങ്കലിലാവു… അതിന് പറ്റിയ വിധം അമീർ ദരിദ്രവാസിയാണെന്നും മദ്യപാനിയും ലഹരിക്കടിമയാണെന്നുമുള്ള വിവരങ്ങളായിരിക്കും പെണ്ണിന്റെ വീട്ടുകാരെ അറിയിക്കുക അതോടെ ആ chapter close ആകും.