ആരെ.. എങ്ങനെ ..എവിടെ
അവൻ ഫോൺ വിളിച്ചാല്‍ തന്നെ സംസാരം മിതമായ രീതിയിലാകും. എല്ലാം തന്നെ ശരിയാകുമെന്ന് കിരണ്‍ സമാധാനിച്ചു.
കല്യാണം ദിവസമായി. ആഘോഷമായി എല്ലാം അവസാനിച്ചു. വിരുന്നിന് ശേഷം എല്ലാവരും പിരിഞ്ഞു.
ആദ്യരാത്രിയായി. പകൽ മുഴുവൻ ഫോട്ടോ വീഡിയോ കലാപരിപാടികൾ കാരണം ക്ഷീണംകൊണ്ട് അവൾ ഉറങ്ങിപ്പോയി.
വിവാഹം കഴിഞ്ഞിട്ട് ദിവസം അഞ്ചായി. കിരണ് വല്ലാതെ വീർപ്പുമുട്ടാൻ തുടങ്ങി.
ശ്ശെടാ.. ഒന്നും നടക്കുന്നില്ല. താന്‍ ചെല്ലുമ്പോൾ അവള്‍ക്കു ക്ഷീണം..
അവൾ,വീട്ടില്‍ സാരിയാണ് ധരിക്കുന്നത്. കിരണിന്റെ അമ്മയും പെങ്ങളും അത് തന്നെയാണ് ധരിക്കുന്നത്.
കിരണിന്റെ കല്യാണം കഴിഞ്ഞു നാല് ദിവസമായപ്പോൾ അളിയനും പെങ്ങളും തിരിച്ച്പോയി. പോയപ്പോള്‍ അച്ഛനേയും അമ്മയെയും തങ്ങളുടെ ഒപ്പം ക്ഷണിച്ചു. അവരെ കൊണ്ട് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.
അന്നവർ പോയത് ഒരു മാസത്തിനുള്ളില്‍ വിസയും ടിക്കറ്റും അയക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടാണ്.
അവർ തിരിച്ച്പോയ ശേഷം കിരണും പുനവും മധുവിധു യാത്രയിലായി.
കിരണിന്റെ നിരാശയുടെ ദിവസങ്ങളായിരുന്നു അത്. കാരണം പൂനം അവനെ ദേഹത്ത് തൊടീക്കുന്നില്ല.
വീട്ടിൽ തിരിച്ചെത്തട്ടെ..എന്നിട്ടാവാം എന്നായി അവൾ .
അവളാകെ വിഷാദത്തിലാണെന്ന് അവനു തോന്നി.
മധുവിധുവിന്റെ അവസാനം അവർ തിരിച്ച് വന്നു.