ആരെ.. എങ്ങനെ ..എവിടെ
കിരൺ. ഇവന്റെ കഥയാണ് ഇത്. കഥ മുന്നോട്ട് ചെല്ലുമ്പോൾ കിരണ്‍ തന്നെ അവന്റെ കഥ പറയും അവന്റെ ശബ്ദത്തില്‍ കൂടി . കഥയുടെ അഭിപ്രായങ്ങൾ പറയണം.
കിരണ്‍ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ്. എന്നാൽ അതിന്റെ ഒരു അഹങ്കാരവും അവനില്ല.
തികച്ചും ദയാലുകളായ അച്ചനും അമ്മയും അവന്റെ ചേച്ചിയും.
കിരണിന്റെ സ്വഭാവം അച്ഛന്റെയും അമ്മയുടെയും പോലെ തന്നെ.
ആവറേജ് സുന്ദരൻ, നല്ല ബലിഷ്ഠമായ ശരീരം, electronic വിദഗ്ധൻ .
പട്ടാളത്തില്‍ നിന്നും വിരമിച്ച അച്ഛൻ, യാതൊരു സ്വഭാവ ദൂഷ്യവും ഇല്ലാത്ത രാജാറാം.
ഉത്തമ കുടുംബിനി ഭാമ, കിരണിന്റെ അമ്മ.
നല്ല മനസ്സിന് ഉടമയായ സഹോദരി പായല്‍ വിവാഹിതയായി ഭർത്താവ് ഭരത് മായി വിദേശത്താണ്. അവിടെ ഒരു fam നടത്തുന്നു,
ഭരത്തിന്റെ അച്ഛനും അമ്മയും ചെറുപ്പത്തില മരിച്ചുപോയി. രാജാറാമിന്റെ അകന്ന ബന്ധുവാണ് ഭരതിന്റെ മുത്തച്ഛന്‍. അങ്ങനെയാണ് ആ വിവാഹം നടന്നത്.
അച്ഛനും അമ്മയും സഹോദരങ്ങളും ഇല്ലാതിരുന്ന ഭരത്തിന് രാജാറാമും കുടുംബവും എല്ലാമെല്ലാമായി.
വിദേശത്തേക്ക് മകളും മരുമകനും ക്ഷണിച്ചു എങ്കിലും രാജാറാം തന്റെ ഭാര്യയുമായി ഇത് വരെ അവിടെ പോയിട്ടില്ല, കാരണം കിരണ്‍ തനിച്ചാണ്, അവന്റെ വിവാഹം നടത്തണം അതിനു ശേഷം പോകാനാണ് പദ്ധതി.
പരമ്പരാഗതമായി കിട്ടിയ ഏക്കര്‍ കണക്കിന് ഭൂ സ്വത്തുണ്ട് രാജാറാമിന്.
അകതാക്കെ കിരണാണ് നോക്കി നടത്തുന്നത്.